തൃശൂര്‍: തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ വടകര സ്വദേശി സവാദ് അറസ്റ്റില്‍. ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള ബസില്‍വെച്ചാണ് ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയത്.
മുമ്പ് നെടുമ്പാശേരിയില്‍വെച്ച് ബസിലെ തൃശൂര്‍ സ്വദേശിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ സവാദ് അറസ്റ്റിലായിരുന്നു. ഇന്നും സമാനമായ കുറ്റത്തിനാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്.
അന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാളെ മെന്‍സ് റൈറ്റ്സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചത് ഏറെ വിവാദമായിരുന്നു.
നിലവിലെ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
Content Highlight: Vulgur behaviour against young woman in a bus in Thrissur; Savad Shah arrested again