| Thursday, 15th February 2018, 10:21 pm

അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ,മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യ ഗീര്‍വാണം മുഴക്കുന്ന 'അഡാറ് കാപട്യക്കാരനാണ്' മുഖ്യമന്ത്രി; വി.ടി.ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ “മാണിക്യമലരായ പൂവി” എന്ന ഗാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ.

“തന്റെ സ്വന്തം നാട്ടില്‍ വെച്ചു നടന്ന ക്രൂരമായ കൊലപാതകത്തെക്കുറിച്ചും ഗര്‍ഭിണിക്കെതിരെ നടത്തിയ ആക്രമണത്തെക്കുറിച്ചും പ്രതികരിക്കാതെ പാട്ടിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റി ഗീര്‍വാണം മുഴക്കുന്ന കാപട്യക്കാരനാണു പിണറായിയെന്ന്” വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മാണിക്യമലരായ പൂവി..എന്ന ഗാനത്തിനെതിരായ വിവാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിതെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തേ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നത്. ഇക്കാര്യത്തില്‍ ഹിന്ദു, മുസ്ലിം വര്‍ഗീയവാദികള്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു ബല്‍റാമിന്റെ രൂക്ഷ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സ്വന്തം ജില്ലയില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗര്‍ഭിണിയെ വയറ്റത്തു തൊഴിച്ച്, പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനെക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യ ഗീര്‍വാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോടു താന്‍ ആദ്യം ഇതിനേക്കുറിച്ച് പറഞ്ഞിട്ട്പോയാല്‍മതി എന്നു മുഖത്തുനോക്കി ചോദിക്കാന്‍ കെല്‍പ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്‌കാരിക മാണിക്യങ്ങള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടോ?

Latest Stories

We use cookies to give you the best possible experience. Learn more