| Tuesday, 26th November 2019, 4:52 pm

'സ്ത്രീ തെരുവില്‍ ആക്രമിക്കപ്പെടുമ്പോള്‍ ട്രോളുണ്ടാക്കുന്നതോ പിണറായി സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ നവോത്ഥാനം?'; എം.എം മണിയെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബെല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദു അമ്മിണിക്കുനേരെ ഇന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ മുളക് സ്പ്രേ പ്രയോഗിച്ചിരുന്നു. വിഷയത്തില്‍ പ്രതികരിച്ച്, മുളക് സ്പ്രേ കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്നെന്ന് ഫേസ്ബുക്ക് പോസറ്റിട്ട മന്ത്രി എം.എം മണിയെ വിമര്‍ശിച്ച് യു.ഡി.എഫ് എം.എല്‍.എ .വി.ടി ബെല്‍റാം.

സംഘപരിവാര്‍, ജനം നാടകം തൃപ്തി 2019 എന്ത് നല്ല തിരക്കഥ. കണ്ണിനും മനസിനും കുളിര്‍മ ലഭിച്ച എന്ത് നല്ല മുളക് സ്പ്രേ എന്നായിരുന്നു മണിയുടെ പ്രതികരണം. പതഞ്ചലിയുടെ മുളകുപൊടി ബെസ്റ്റാണെന്നും മറ്റൊരു പോസ്റ്റില്‍ മന്ത്രി കുറിച്ചിരുന്നു.

ഇതിനെ വിമര്‍ശിച്ചാണ് ബെല്‍റാം രംഗത്തെത്തിയിരിക്കുന്നത്. ‘സ്ത്രീ തെരുവില്‍ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോള്‍ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ ‘നാവോ’ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!’, ബെല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വി.ടി ബെല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്നാണ് പിണറായി സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്. ആ നിലപാടിനെ വിശ്വസിച്ച് ഇത്തവണയും മല കയറാനെത്തിയ യുവതികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി പൊലീസ് സംരക്ഷണം നല്‍കില്ല എന്നാണ് അടുത്ത നിലപാട്. അതൊക്കെ ശരി. സര്‍ക്കാരിന്റെ സൗകര്യം.

പക്ഷേ ഒരു സ്ത്രീ തെരുവില്‍ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ഇങ്ങനെ ട്രോള്‍ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ ‘നാവോ’ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ!

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more