| Monday, 22nd June 2020, 7:57 am

വി.എസ് സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കൊവിഡ് 19 പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകയ്‌ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍. ഞായറാഴ്ച രാത്രി മുതലാണ് മന്ത്രി ക്വാറന്റീനില്‍ പോയത്.

കോര്‍പ്പറേഷനിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 15 നാണ് മന്ത്രിയ്‌ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തത്. നേരത്തെ കോര്‍പ്പറേഷനിലെ അഞ്ച് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ കോര്‍പ്പറേഷന്‍ ഓഫീസിലെ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ വീട്ടിലാണ് മന്ത്രി കഴിയുന്നത്. മുന്‍കരുതലിന്റെ ഭാഗമായാണ് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more