തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ പ്രായാധിക്യത്തെ തുടര്‍ന്ന് വിശ്രമ ജീവിതത്തിലാണ് വി.എസ്.
ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് പട്ടത്തെ ആശുപത്രിയില്‍ അദ്ദേഹത്തെ എത്തിക്കുകയായിരുന്നു. പിന്നാലെ മെഡിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
അവിടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസലോഷനിലാണ് അദ്ദേഹം. നിലവില്‍ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിവരം.
Content Highlight: VS in hospital; health condition satisfactory