| Wednesday, 18th July 2018, 11:24 pm

വി.എസ്. അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ജൂണ്‍ അവസാനം കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ പോയ വി.എസിന് പിന്നീട് പനി ബാധിച്ചിരുന്നു. ജൂൺ 23ന് കഞ്ചിക്കോട് ഫാക്ടറി ഉപേക്ഷ്ക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനേയും വി.എസ്. ദൽഹിയിൽ സന്ദർശിച്ചിരുന്നു. ശേഷം പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.

രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതോടെ ഒരു തവണ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വിട്ടുമാറാത്ത പനികാരണം കഴിഞ്ഞ ആഴ്ച മണ്ഡലത്തിലുണ്ടായിരുന്ന പരിപാടി റദ്ദാക്കിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more