| Friday, 2nd March 2018, 2:56 pm

'സിനിമ കണ്ടു പേടിച്ചു, പക്ഷെ നിന്നെക്കുറിച്ച് എനിക്ക് അഭിമാനമാണ്' അനുഷ്‌കയുടെ 'പരി'യെ അഭിനന്ദിച്ച് വിരാട് കോഹ്‌ലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും വിവാഹിതരായിട്ട് മാസങ്ങള്‍ കഴിയുന്നതേ ഉള്ളു. താരങ്ങളുടെ വിവാഹ വാര്‍ത്തകള്‍ ആഘോഷമാക്കിയ ആരാധകര്‍ ഇരുവരുടെയും ഓരോ നിമിഷങ്ങളെയും ആഘോഷമാക്കാറുണ്ട്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു പരമ്പരകളും സ്വന്തമാക്കി കോഹ്‌ലിയും സംഘവും മടങ്ങിയെത്തുമ്പോഴേക്കും ബോളിവുഡില്‍ പ്രദര്‍ശനത്തിനൊരുങ്ങിയിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മയുടെ പുത്തന്‍ ചിത്രം “പരി”. ഹൊറര്‍ ത്രില്ലറായി തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ സിനിമ കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് വിരാട് കോഹ്‌ലി.

ഇന്നലെ രാത്രി സിനിമയുടെ പ്രിവ്യു കണ്ടതിന് ശേഷമാണ് വിരാട് ഭാര്യയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. “ഭാര്യയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ക്ക് ഇതാണ്. കഴിഞ്ഞ കുറച്ചുകാലങ്ങള്‍ക്കിടയില്‍ താന്‍ കണ്ട ഏറ്റവും നല്ല സിനിമ. സിനിമ കണ്ട് കുറച്ച് പേടിച്ചു, പക്ഷെ നിന്നെക്കുറിച്ച് എനിക്ക് അഭിമാനമാണ്” കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.

നവഗാതനായ പ്രൊസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനുപം റോയിയുടേതാണ്. അനുഷ്‌ക ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള ക്ലീന്‍ സ്ലേറ്റ് ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് “പരി”.

Latest Stories

We use cookies to give you the best possible experience. Learn more