[] തിരുവനന്തപുരം: പ്രശസ്ത വോളിബോള്‍ താരം കെ. ഉദയകുമാര്‍(54) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
രാവിലെ രാജ്ഭവനില്‍ ജോലിക്കെത്തിയ അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ കാപ്റ്റനായ ഉദയകുമാര്‍ 1986 ഏഷ്യാഡില്‍ വെങ്കല മെഡല്‍ നേടിയ ടീമില്‍ അംഗമായിരുന്നു. 2006 മുതല്‍ ഗവര്‍ണറുടെ ഡി.ഡി.സിയായി സേവനം അനുഷ്ടിക്കുകയായിരുന്നു. 1991ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ്അദ്ദേഹത്തെ ആദരിച്ചു.