| Saturday, 12th September 2015, 12:49 pm

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ജോയ് തോമസിനെ മാറ്റണം; സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ജോയ് തോമസിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ജോയ് തോമസ് അഴിമതി ആരോപണം നേരിടുന്ന ആളാണെന്നും ഇദ്ദേഹത്തെ മാറ്റി കാര്യപ്രാപ്തിയുള്ള മറ്റൊരാളെ നിയമിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി കത്ത് സഹകരണവകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന് കൈമാറിയിട്ടുണ്ട്.

അഴിമതി ആരോപണം നേരിടുന്ന ഒരാളെ ഇങ്ങനെയൊരു സ്ഥാനത്ത് വച്ചുകൊണ്ടിരിക്കുന്നത് സര്‍ക്കാരിനും കോണ്‍ഗ്രസിനും രാഷ്ട്രീയപരമായി ക്ഷീണമുണ്ടാക്കുമെന്നാണ് സുധീരന്റെ പക്ഷം. നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് ഈ നീക്കം. അതേ സമയം ഈ അഭിപ്രായം തന്നെയാണ് കണ്‍സ്യൂമര്‍ ഫെഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കുവച്ചത്.

ബോര്‍ഡിലെ അംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ ഫെഡ് എം.ഡി. സ്ഥാനത്തു നിന്ന് ടോമിന്‍ തച്ചങ്കരിയെ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഇടപെട്ട് മാറ്റിയിരുന്നു. പകരം എം.ഡിയായി എസ്. രത്‌നകുമാറിനെ നിയമിക്കുകയും ചെയ്തു. ബോര്‍ഡിലും ഫെഡറേഷനിലും അഴിമതി നിറഞ്ഞിരിക്കുകയാണെന്നും പലരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും തച്ചങ്കരി നിലപാടെടുത്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more