| Saturday, 22nd June 2019, 7:38 pm

ശ്രീകണ്ഠന്‍ പ്രതികാരം നടപ്പിലാക്കി; വര്‍ഷങ്ങള്‍ക്ക് ശേഷം താടിയെടുത്ത് പാലക്കാട് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ലോക്‌സഭയില്‍ സത്യപ്രതിഞ്ജ കഴിഞ്ഞ് നാട്ടില്‍ എത്തിയതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എടുത്ത പ്രതിഞ്ജ നടപ്പിലാക്കി പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍. ‘സി.പി.എമ്മിനെ തോല്‍പ്പിച്ചാല്‍ മാത്രമെ താടിയെടുക്കൂ” എന്നായിരുന്നു ശ്രീകണ്ഠന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പ്രഖ്യാപനം. ആ വാക്ക് പാലിക്കുമെന്നും ഒറ്റത്തവണ താടിയെടുക്കുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു. ആ പ്രതികാരമാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.

കോളേജില്‍ പഠിക്കുന്ന കാലത്ത് തന്റെ മുഖത്ത് എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ സോഡാ കുപ്പി കൊണ്ട് കുത്തിയെന്നും അന്ന് തീരുമാനിച്ചതാണ് ഈ തീരുമാനമെന്നും ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു. ശ്രീകണ്ഠന്റെ വാക്കുകള്‍ ഇങ്ങനെ.

”ഞാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് വരുന്നത് തൊട്ടെ, സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലെ എന്നെ വട്ടമിട്ട് ആക്രമിച്ചിരുന്നു. ഒടുവിലെ ആക്രമണത്തില്‍ എന്റെ കാല് വെട്ടി, എന്റെ മുഖത്ത് സോഡാകുപ്പി കൊണ്ട് അടിച്ച് ചില്ല് കുത്തിക്കയറ്റി. അന്ന് മുഖത്ത് വലിയ മുറിവ് വന്നു. ആളുകളോട് മറുപടി പറയുന്നത് ഒഴിവാക്കാന്‍ താടി വളര്‍ത്തി. ആ താടി പിന്നീട് എനിക്കൊരു അനുഗ്രഹമായി. ചിലര്‍ സ്റ്റൈലാണെന്ന് പറഞ്ഞു. പിന്നീട് ഈ മുറിവെല്ലാം മാറാനും ഇതുപകരിച്ചു. താടി വളര്‍ത്തുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ പറഞ്ഞത്, ഒരിക്കല്‍ ഞാന്‍ താടിയെടുക്കും, സി.പി.എം പരാജയപ്പെടുമ്പോഴായിരിക്കും അതെന്ന്. ഏതായാലും സത്യപ്രതിജ്ഞ കഴിയുമ്പോള്‍ ഒരിക്കല്‍ താടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാട്ടില്‍ പോയാല്‍ ആദ്യം ചെയ്യുന്നത് അതാകും”

ഷാഫി പറമ്പില്‍ എം.എല്‍.എ താടിയെടുത്ത് ശ്രീകണ്ഠന്റെ പുതിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

 

Latest Stories

We use cookies to give you the best possible experience. Learn more