| Saturday, 8th November 2025, 2:51 pm

നാഗ്പൂരിലെ അപ്പൂപ്പന്മാർ കൊടുത്തുവിട്ട പണം കൊണ്ടല്ല, വന്ദേഭാരത് നിർമിച്ചത് ജനങ്ങൾ നൽകിയ നികുതി പണം കൊണ്ട്: വി.കെ. സനോജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എറണാകുളത്ത് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി എറണാകുളം- ബെംഗളൂരു വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്ത ചടങ്ങിൽ സ്കൂൾ വിദ്യാർത്ഥികൾ ആർ.എസ്.എസ് ഗീതം ആലപിച്ചതിനെതിരെ വിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.

നാഗ്പൂരിലെ അപ്പൂപ്പന്മാർ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിർമിച്ചതെന്നും ജനങ്ങൾ നൽകിയ നികുതി പണം കൊണ്ടാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഫേസ്ബുക്കിൽ പറഞ്ഞു.

നാട്ടുകാരുടെ ചെലവിൽ ആർ.എസ്.എസ് ഗീതം തത്കാലം പാടേണ്ടെന്നും അത് ആർ.എസ്.എസ് ശാഖയിൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിലൂടെയായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.

ഉദ്ഘാടനത്തിന് ശേഷം യാത്ര തുടങ്ങിയ വന്ദേഭാരതിന്റെയുള്ളിൽ വെച്ച് വിദ്യാർത്ഥികൾ ആർ.എസ്.എസ് ഗീതം ആലപിക്കുന്ന വീഡിയോ ചിത്രീകരിക്കുകയും അവരുടെ ഔദ്യോഗിക പേജിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാദമായതിനെ തുടർന്ന് സതേൺ റെയിൽവേ വീഡിയോ പിൻവലിക്കുകയായിരുന്നു.

സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിൽ ദേശഭക്തി ഗാനം ആലപിക്കുന്നു എന്ന തരത്തിലാണ് വീഡിയോ പങ്കുവെച്ചിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നാഗ്പൂരിലെ അപ്പൂപ്പൻമാർ കൊടുത്തു വിട്ട പണം കൊണ്ടല്ല വന്ദേഭാരത്
നിർമിച്ചത്. ജനങ്ങൾ നൽകിയ നികുതി കൊണ്ടാണ്.
ഗണഗീതം തൽക്കാലം
ശാഖയിൽ പാടിയാൽ മതി. നാട്ടുകാരുടെ ചെലവിൽ വേണ്ട.


Content Highlight: VK Sanoj criticized the singing of RSS songs by school students at the Vande Bharat flag-off ceremony

We use cookies to give you the best possible experience. Learn more