| Monday, 23rd September 2019, 10:12 pm

വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ മേയര്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റാണ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത്. സംസ്ഥാന നേതൃത്വത്തിനും പ്രശാന്തിനെ നിര്‍ത്താനാണ് താല്‍പര്യമെങ്കിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പ്രശാന്ത് വേണ്ടെന്ന നിലപാടിലാണ് ജില്ലാകമ്മിറ്റി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ജില്ലാകമ്മിറ്റിയില്‍ ഭിന്നത ഉടലെടുത്തു. കെ.എസ് സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടിലാണ് പാര്‍ട്ടി ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. അതേസമയം സുനിലിന്റെ പേര് വെട്ടാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ മധുവിനെ മുന്‍നിര്‍ത്തിയുള്ള കരുനീക്കത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും സംഘവും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വി.കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടിലാണ് കടകംപള്ളിയെങ്കിലും പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കടകംപള്ളി ഇതുവരെയും തള്ളികളഞ്ഞിട്ടില്ല.

വി.കെ. പ്രശാന്ത്, മുന്‍ മന്ത്രിയും കെ.ടി.ഡി.സി ചെയര്‍മാനുമായ എം.വിജയകുമാര്‍, കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. എസ്. സുനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. നാളത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള അന്തിമ തീരുമാനമുണ്ടാകും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more