| Saturday, 26th March 2016, 12:55 pm

9,450 രൂപയ്ക്ക് 4 ജി സപ്പോര്‍ട്ടുമായി വിവോ വൈ3 വണ്‍ എല്‍ വിപണിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിവോ തങ്ങളുടെ പുതിയ 4ജി ഇനാബിള്‍ഡ് വൈ 3 1 എല്‍ സ്്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കി. 9,450 രൂപയാണ് ഫോണിന്റെ വില. ബ്ലാക്ക് വൈറ്റ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

വിവോ വൈ3 വണ്‍ എല്‍ ഡ്യൂവല്‍ സിമ്മാണ്. ഫണ്‍ ടച്ച് ഒ.എശ് 2.1 ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 4.7 ഇഞ്ച് ക്യൂ എച്ച് ഡി  (540×960 പിക്‌സല്‍സ്) റെസല്യൂഷനാണ് ഉള്ളത്.

ജിബി റാമാണ് ഉള്ളത്. 16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിയാക്കി ഉയര്‍ത്താം. 8 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയും എല്‍.ഇ.ഡി ഫഌഷുമുണ്ട്.

5 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ. 4ജി  3ജി, GPRS/ EDGE, വൈഫൈ, ബ്ലൂടൂത്ത് , മൈക്രോ യു.എസ്.ബി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more