മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും പരിസ്ഥിതി പുനസ്ഥാപനത്തിനും പുതിയ പദ്ധതിയുമായി വനം വകുപ്പ്. ‘വിത്തൂട്ട്’ എന്ന പുതിയ പദ്ധതിയുമായാണ് വനം വകുപ്പ് എത്തിയിരിക്കുന്നത്. മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഭക്ഷണം, കാലിത്തീറ്റ, വെള്ളം (ഫുഡ്, ഫോഡർ, വാട്ടർ) എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് വിത്തൂട്ട് പദ്ധതി നടപ്പിലാക്കുന്നത്. ജൂൺ 15 മുതൽ ആഗസ്റ്റ് 15 വരെ വിത്തുണ്ടകൾ കേരളമൊട്ടാകെ വിതരണം ചെയ്യും. മണ്ണിന്റെയും ജൈൈവവളത്തിന്റെയുംം മിശ്രിതത്തിിൽ പൊതിഞ്ഞ നാടൻ സസ്യങ്ങളുടെ വിത്തുുകളാണ് വിത്തുണ്ടകളിൽ ഉള്ളത്. സൂര്യതാപത്തിൽ ഉണങ്ങാാതെ വിത്തിനെ സംരക്ഷിച്ച് മുുളച്ച് പൊന്തുന്നതിനു സഹായകമായ മാധ്യമമാണ് വിത്തുണ്ടകൾ. വളർച്ചക്ക് ആവശ്യമായ ധാാതു ലവണങ്ങൾ വിത്തുണ്ടകൾ പ്രദാനം ചെയ്യും. കരണ്ടുതീനി ജീവികൾ, ഷഡ്്പദങ്ങൾ, ധാന്യഭോജികൾ തുടങ്ങിയവർ വിത്തുകൾ കഴിക്കുന്നത് വിത്തുണ്ടകൾ ആക്കുന്നതിലൂടെ തടയാൻ സാാധിക്കും. മണ്ണ്, ചാാണകംം, മഞ്ഞൾ തുുടങ്ങിയവ ചേർത്തുള്ള ആവരണം വിത്തുകൾക്ക് ജീവികളിൽ നിന്നും പ്രതിരോധമേകി മെെച്ചപ്പെട്ട വളർച്ച ഉറപ്പാക്കും. സൂക്ഷിച്ചു വെക്കുന്നതിനും പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ശോഷണം സംഭവിച്ച വനപ്രദേശങ്ങളിൽ മുളപ്പിക്കുന്നതിനും വിത്തുണ്ടകൾ വളരെ സൗകര്യപ്രദമാണെന്ന് വനം വകുപ്പ് അവകാശപ്പെടുന്നു.