| Monday, 3rd August 2026, 12:36 pm

നീ എങ്ങനെയാണോ അങ്ങനെ തന്നെ വന്നാൽ മതി, ആ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്: വിസ്മയ മോഹൻലാൽ

അജ്മല്‍ കെ

മോഹൻലാലിന്റെ മകളായ വിസ്മയ മോഹൻലാൽ ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങിന് മുമ്പുണ്ടായ ടെൻഷനെക്കുറിച്ചും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നൽകിയ ആത്മവിശ്വാസത്തെക്കുറിച്ചും സെറ്റിലെ അനുഭവങ്ങളും പങ്കു വെക്കുകയാണ് ഇപ്പോൾ വിസ്മയ. തന്റെ പുതിയ ചിത്രമായ തുടക്കത്തിന്റെ പ്രമോഷന്റെ ഭാഗമായി എഫ്.ടി.ക്യൂ വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഷൂട്ട് തുടങ്ങുന്നതിന് മുൻപ് എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ കേരളത്തിൽ വളർന്നിട്ടില്ലാത്തതിനാലും എന്റെ ബോഡി ടൈപ്പിനെക്കുറിച്ച് ആത്മവിശ്വാസം കുറവായിരുന്നതിനാലും ഞാൻ വളരെ നർവസ് ആയിരുന്നു. പക്ഷേ ജൂഡ് ആന്തണി സാർ എന്നോട് പറഞ്ഞത്, ‘നീ എങ്ങനെയാണോ, അങ്ങനെ തന്നെ വന്നാൽ മതി. ഒന്നും മാറ്റേണ്ട ആവശ്യമില്ല’ എന്നായിരുന്നു. അത് എനിക്ക് ശരിക്കും ഒരു പുതിയ അനുഭവമായിരുന്നു. എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസം എനിക്കും ആത്മവിശ്വാസം നൽകി എന്ന് വിസ്മയ മോഹൻലാൽ പറഞ്ഞു.

Photo:Book My Show

‘ഷൂട്ടിന്റെ തുടക്കത്തിൽ ടി.ജി. രവി അങ്കിൾ ഉണ്ടായിരുന്നു. അദ്ദേഹം വളരെ സ്നേഹത്തോടെ പെരുമാറുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും മറ്റു പല കാര്യങ്ങളെക്കുറിച്ചും ഒരുപാട് സംസാരിച്ചു. അത് ശരിക്കും നല്ലൊരു അനുഭവമായിരുന്നു എനിക്ക്. സായികുമാർ സാറിനെയും ടി.ജി. രവി അങ്കിളിനെയും ആദ്യമായാണ് ഞാൻ നേരിൽ കാണുന്നത്. അഭിനയത്തെക്കുറിച്ച് സായികുമാർ സാർ എനിക്ക് ഒരുപാട് ഉപദേശങ്ങൾ നൽകി. പ്രത്യേകിച്ച് കണ്ണാടിക്ക് മുന്നിൽ നിന്ന് എക്സസൈസ് ചെയ്ത് പരിശീലിക്കണമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്,’ വിസ്മയ പറഞ്ഞു.

സിനിമയിലെ ഒരു സീനിൽ എനിക്ക് കരയാൻ ഉണ്ടായിരുന്നു. അങ്ങനെ സ്പോട്ടിൽ കരച്ചിൽ വരുന്ന ഒരാൾ അല്ല ഞാൻ. എത്ര ശ്രമിച്ചിട്ടും എനിക്ക് കരച്ചിൽ വരുന്നതേ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇപ്പോഴും ഞാൻ അഭിനയത്തിൽ അത്ര മികച്ച ആളാണെന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും പഠിക്കാനും മെച്ചപ്പെടാനും ഒരുപാട് ബാക്കിയുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു നടിയാകുക എന്നതിനപ്പുറത്തേക്ക് അഭിനയിക്കുന്ന പ്രക്രിയ ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. അതാണ് എനിക്ക് സന്തോഷം നൽകുന്നത് എന്നും താരം പറഞ്ഞു.

വിസമയ മോഹൻലാൽ. Photo. Screen grab/ Youtube

2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടക്കം’. അഖിൽ കൃഷ്ണയും ലിനീഷ് നെല്ലിക്കലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസാണ് ചിത്രം നിർമിക്കുന്നത്. ആശിഷ് ജോ ആന്തണി, സായ് കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തും.

Content Highliht: Vismaya shares her experience of working on her debut film Thudakkam

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more