അച്ഛന്റെ പ്രശസ്തിയുടെ നിഴലിൽ നില്കാതെ തന്റേതായ ഐഡന്റിറ്റി സൃഷ്ടിച്ചെടുത്ത എഴുത്തുകാരിയും, അഭിനേത്രിയുമാണ് വിസ്മയ മോഹൻലാൽ. ജൂഡ് ആന്തണി സംവിധാനം ചെയ്ത പുതിയ ചിത്രം തുടക്കത്തിലൂടെ വിസ്മയ അഭിനയ രംഗത്തേക്കും കടന്നുവരുകയാണ്.
ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ വലിയ ആകാംക്ഷയിലാണ് ആരാധകർ. മകൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിൽ അച്ഛനായ മോഹൻലാലും അതിഥി വേഷത്തിൽ എത്തുമ്പോൾ തുടക്കം സിനിമ ഒരു ഗംഭീര തുടക്കമായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
തുടക്കം. വിസ്മയ മോഹൻലാൽ. Photo: The Hollywood Reporter India
ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മോഹൻലാലും വിസ്മയയും ഒത്തുള്ള ഇന്റർവ്യൂ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ജീവിതത്തെ വേറിട്ടുകാണുന്ന വിസ്മയ പുതിയകാര്യങ്ങൾ പഠിക്കാനും അറിയാനും ശ്രമിക്കാറുണ്ട് . ഇപ്പോൾ മാർഷ്യൽ ആർട്സ് പഠിച്ചതിനെ അനുഭവങ്ങളും ഗുണങ്ങളും പങ്കുവെക്കുകയാണ് വിസ്മയ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു വിസ്മയ.
‘മാർഷ്യൽ ആർട്സ് നമ്മളെ ശാരീരികമായും മാനസികമായും ഭയങ്കര സ്ട്രോങ്ങ് ആക്കും. ഇതൊരു മെഡിറ്റേഷൻ പോലെയാണ്. നമ്മൾ ഇത് ചെയ്യുമ്പോൾ വേറെയൊന്നും മനസിലേക്ക് വരില്ല, ആ ഒരു കാര്യത്തിൽ മാത്രമായിരിക്കും ഫോക്കസ്.
വിസ്മയ മോഹൻലാൽ. Photo: Malayalam Tv9
പിന്നെ, അതൊരിക്കലും വിട്ടുകൊടുക്കരുത് എന്നൊരു മനസുണ്ടാകും. ‘ഇനി വയ്യ, നിർത്തിയേക്കാം’ എന്ന് മനസ് പറയുമ്പോഴും, നമ്മുടെ ബോഡിക്ക് അതിലും കൂടുതൽ ചെയ്യാൻ പറ്റും. മനസിനെ ഒന്ന് കൺട്രോൾ ചെയ്താൽ മാത്രം മതി. ജീവിതത്തിൽ പലപ്പോഴും ‘ഇത് എന്നെക്കൊണ്ട് പറ്റില്ല’ എന്ന് വിചാരിക്കുന്ന സമയത്തും ഈയൊരു ചിന്ത നമ്മളെ മുന്നോട്ട് നയിക്കുംവിസ്മയ പറയുന്നു.
മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങിയത് കുറച്ച് നേരത്തെ ആകാമായിരുന്നു എന്നാണ് താൻ ഇപ്പോൾ ചിന്തിക്കുന്നതെന്ന് വിസ്മയ പറഞ്ഞു.
‘2020-ലാണ് ഞാൻ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങിയത് കുറച്ചുകൂടി നേരത്തെ തുടങ്ങാമായിരുന്നു എന്ന് ഇപ്പോൾ എനിക്ക് തോന്നാറുണ്ട്. കുങ്ഫു, കളരി ഒക്കെ എനിക്ക് ഭയങ്കര ബഹുമാനമുള്ള, ഇഷ്ടമുള്ള കാര്യങ്ങളാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കണം, ട്രൈ ചെയ്യണം എന്നുണ്ട്,’ വിസ്മയ പറയുന്നു.
Content Highlight: Vismaya says martial arts made her physically menatally strong