മുംബൈ: വാട്‌സ്ആപ്പിന്റെ ബിസിനസ് സമ്മിറ്റ് വേദിയില്‍ ശ്രദ്ദേയമായി കേരളത്തില്‍ നിന്നുള്ള വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ക്യാമ്പയിനുകള്‍.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും ലളിതമായി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ നല്‍കുകയും സീസണ്‍ കാലത്ത് ബുക്കിങ് പ്രക്രിയയെ കൂടുതല്‍ സൗകര്യപ്രദവും സുഗമമാക്കുകയും ചെയ്ത ക്യാമ്പയിന്‍, മെറ്റ കേസ് സ്റ്റഡിയായി തെരഞ്ഞെടുത്ത് വേദിയില്‍ അവതരിപ്പിക്കപ്പെട്ടു.
മുംബൈയില്‍ വച്ച് നടന്ന വാട്‌സ്ആപ്പ് ബിസിനസ് സമ്മിറ്റില്‍ മെറ്റയുടെ ഗ്ലോബല്‍, വൈസ് പ്രസിഡന്റ് ബെഞ്ചമിന്‍ ജോ, ഇന്ത്യന്‍ മേധാവി അരുണ്‍ ശ്രീനിവാസ്, സൗത്ത് ഈസ്റ്റ് ഏഷ്യ വി.സി. സന്ധ്യ ദേവനാഥന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. ഹെഡ് ഓഫ് സെയില്‍ മിസ് നേഹ ഷായാണ് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ കേസ് സ്റ്റഡി അവതരിപ്പിച്ചത്.
കേരളത്തില്‍ തന്നെയുള്ള Quadcubes ഏജന്‍സിയാണ് ക്യാമ്പയിന് സമര്‍പ്പിച്ചത്. മുന്‍നിര ബഹുരാഷ്ട്ര കമ്പനികളോടൊപ്പം സഹകരണ സ്ഥാപനമായ വിസ്മയ പാര്‍ക്കിന്റെയും കേസ് സ്റ്റഡി വന്നിട്ടുള്ളതില്‍ ഏറെ അഭിമാനമുണ്ടെന്ന് ചെയര്‍മാന്‍ പി.വി. ഗോപിനാഥ് അഭിപ്രായപ്പെട്ടു.
നിരവധി പുതിയ പ്രഖ്യാപനങ്ങളും പ്രോഡക്റ്റ് ഫീച്ചറുകളും സമ്മിറ്റില്‍ പുറത്തിറക്കി. ചെറുകിട സംരംഭങ്ങള്‍ക്ക് ക്രിയേറ്റിവിറ്റിയും കണക്ടിവിറ്റിയും ഉറപ്പ് നല്‍കുന്ന എ.ഐ സാധ്യതകള്‍. ചെറുകിട വ്യാപാരികള്‍ക്ക് ഇനി വാട്‌സ്ആപ്പില്‍ നേരിട്ട് ക്യൂ.ആര്‍ കോഡ് പങ്കുവെച്ച് സുരക്ഷിതമായ ഇന്‍-ആപ്പ് പെയ്ന്റ് സ്വീകരിക്കാം.
ചെറുകടകള്‍ക്ക് വലിയ ടെക് സംവിധാനങ്ങളില്‍ നിക്ഷേപിക്കാതെ തന്നെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ഇത് സഹായകമാകും. വലിയ ബിസിനസുകള്‍ക്ക് ഇനി വാട്‌സ്ആപ്പിലൂടെ നേരിട്ട് വോയീസ് കോള്‍, വീഡിയോ കോള്‍, വോയീസ് നോട്ടുകള്‍ സ്വീകരിക്കാം. ഹെല്‍ത്ത്, ട്രാവല്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകള്‍ക്ക് ഇത് പ്രത്യേക നേട്ടം നല്‍കും.
കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് കൂടി ലഭ്യമാകും. ഇനി ഒരേ നമ്പറില്‍ WhatsApp Business App-20 WhatsApp Business Platform-ഉം ഒരേസമയം ഉപയോഗിക്കാം.
സ്റ്റാറ്റസില്‍ പരസ്യങ്ങള്‍ & ഏകോപിത ക്യാമ്പയിന്‍
വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ പരസ്യങ്ങള്‍, മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ (WhatsApp, Instagram, Facebook) ഒരേ സമയം Ads Manager വഴി ക്യാമ്പയിനുകള്‍ നടത്താം. വാട്‌സ്ആപ്പിലെ സ്റ്റാറ്റസില്‍ Ads, ചാനല്‍ പ്രമോഷനുകള്‍, Subscriptions ഉടന്‍ തന്നെ വരുന്നു. മാരുതി, സുസൂകി, എയര്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട്, ജിയോ ഹോട്ട്സ്റ്റാര്‍ പോലുള്ള ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ പരീക്ഷിച്ചു തുടങ്ങി.
പൗര സേവനങ്ങള്‍
ഒഡിഷ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ടുകള്‍ വഴി പൗര സേവനങ്ങള്‍ നല്‍കുന്നു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ‘Mana Mitra’ ചാറ്റ്‌ബോട്ട് 700ലധികം സേവനങ്ങള്‍ പല ഭാഷകളിലും നല്‍കുന്നു. 40 ലക്ഷത്തോളം പേര്‍ ഇതിനകം ഉപയോഗിച്ചു.
Content Highlight: Vismaya Park’s campaign in meta ‘case study’!