| Monday, 10th August 2026, 5:36 pm

തുടക്കം കണ്ട് ഒരു പെൺകുട്ടി പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി: വിസ്മയ

കെ.എസ് ഷാബിന

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കത്തിലൂടെ മലയാള സിനിമയിലേക്കുള്ള തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് വിസ്മയ മോഹൻലാൽ. പ്രിയതാരം മോഹൻലാലിന്റെ മകളുടെ ആദ്യ ചിത്രം എന്ന നിലയിൽ തന്നെ തുടക്കം ഏറെ ചർച്ചയായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിലെ വിസ്മയയുടെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. സ്ക്രീനിലെ അഭിനയത്തിനപ്പുറം, യഥാർത്ഥ ജീവിതത്തിൽ മാർഷ്യൽ ആർട്സ് പരിശീലിച്ച വിസ്മയയുടെ ആക്ഷൻ രംഗംങ്ങളും കയ്യടികൾ നേടുന്നു.

ചിത്രത്തിന്റെ ഭാഗമായി വിസ്മയ നൽകുന്ന അഭിമുഖങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ തുടക്കം കണ്ട ശേഷം ഒരു പെൺകുട്ടി പറഞ്ഞ കാര്യം പ്രേക്ഷകരോട് പങ്കുവെക്കുകയാണ് വിസ്മയ. തുടക്കം സിനിമയിലെ ഫൈറ്റ് ആണ് തനിക്ക് ഏറ്റവും ഇഷ്ടമായത് എന്നും വിസ്മയ പറയുന്നു. മനോമര ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു താരം.

തുടക്കം. Photo: Koimoi

തുടക്കം സിനിമയിൽ റോൾ നൽകിയതിന് സംവിധായകൻ ജൂഡ് ആന്തണിയോട് നന്ദി ഉണ്ടെന്നും, ചിത്രത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഫൈറ്റ് സീനുകളായിരുന്നുവെന്നും വിസ്മയ പറയുന്നു. സിനിമകളിൽ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ കാണിക്കുന്നത് വളരെ നല്ല കാര്യമാണെന്നും അത് ഏറെ പ്രധാനപ്പെട്ടതാണെന്നും താരം വ്യക്തമാക്കി.

‘തുടക്കത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം ഫൈറ്റാണ്. ഇന്നലെ രാവിലെ ഞങ്ങൾ പടം കണ്ടു. രാത്രി ഡിന്നറിന് പോയപ്പോൾ അവിടെ ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു. ‘എനിക്കും മീനുവിനെപ്പോലെ ഫൈറ്റ് ചെയ്യാൻ അറിയാം’ എന്ന് പറഞ്ഞ് അവൾ കൈയും കാലുമൊക്കെ ഇളക്കി കാണിച്ചു. അത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.’ വിസ്മയ പറയുന്നു.

തുടക്കം. Photo: IMDb

തുടക്കം സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇൻസ്പിറേഷൻ ആയാൽ അത് അവർക്ക് ആത്മവിശ്വാസം നൽകുമെന്നും വിസ്മയ പറയുന്നു. ഈ കഥാപാത്രം തനിക്ക് ഒരുപാട് ഇഷ്ടമായി എന്നും അത് ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും വിസ്മയ കൂട്ടിച്ചേർത്തു.

‘ഇത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇൻസ്പിറേഷൻ ആവുകയാണെങ്കിൽ, അത് അവർക്ക് നല്ല ആത്മവിശ്വാസം കൊടുക്കും. ഫൈറ്റ് പഠിച്ചു എന്ന് വെച്ച് ആരെയെങ്കിലും പോയി തല്ലാമെന്നല്ല, അതൊക്കെ സാഹചര്യമനുസരിച്ചായിരിക്കും.

ഈ കഥ തോറ്റുകൊടുക്കാതിരിക്കുന്നതിനെക്കുറിച്ചാണ്. അത് ശാരീരികമായി മാത്രമല്ല, മാനസികമായും കൂടിയാണ്.

എന്ത് പ്രശ്നം വന്നാലും അതൊക്കെ വിട്ടുകളഞ്ഞ് സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അവൾ തീരുമാനിക്കുന്നുണ്ട്. ഇടക്ക് തോറ്റുപോയി എന്ന് തോന്നുമെങ്കിലും അവൾ വിട്ടുകൊടുക്കുന്നില്ല. എനിക്ക് ഈ ക്യാരക്ടർ ഒരുപാട് ഇഷ്ടപ്പെട്ടു, ഇത് ചെയ്യാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്,’ വിസ്മയ പറയുന്നു.

Content Highlight: Vismaya mohanlal talks about thudakkam movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more