| Monday, 10th August 2026, 10:00 pm

മൂക്ക് കുത്തിയതിന് ചീത്ത കേൾക്കാതിരിക്കാൻ തല മൊട്ടയടിച്ചു എന്ന് അമ്മയെ വിളിച്ചു പറഞ്ഞു: വിസ്മയ

കെ.എസ് ഷാബിന

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കത്തിലൂടെ മലയാള സിനിമയിലേക്കുള്ള തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് വിസ്മയ മോഹൻലാൽ. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ വലിയ ആകാംക്ഷയിലായിരുന്നു ആരാധകർ.

പ്രിയതാരം മോഹൻലാലിന്റെ മകളുടെ ആദ്യ ചിത്രം എന്ന നിലയിൽ തന്നെ തുടക്കം ഏറെ ചർച്ചയായിരുന്നു. മകൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിൽ അച്ഛനായ മോഹൻലാലും അതിഥി വേഷത്തിൽ എത്തിയപ്പോൾ തുടക്കം സിനിമ ഒരു ഗംഭീര തുടക്കമായി മാറിയിരിക്കുകയാണ്.

തുടക്കം. Photo: IMDb

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രത്തിലെ വിസ്മയയുടെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. സ്ക്രീനിലെ അഭിനയത്തിനപ്പുറം, യഥാർത്ഥ ജീവിതത്തിൽ മാർഷ്യൽ ആർട്സ് പരിശീലിച്ച വിസ്മയയുടെ ആക്ഷൻ രംഗംങ്ങളും കയ്യടികൾ നേടുന്നു.

ഇപ്പോൾ വിസ്മയ കുട്ടിക്കാലത്തെ രസകരമായ ഒരു ഓർമ്മ പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മനോരമ ഓൺലൈനിനുനൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിസ്മയ.

ചെറുപ്പത്തിൽ അമ്മയുടെ അനുവാദം കൂടാതെ മൂക്ക് കുത്തിയ ഓർമയാണ് വിസ്മയ പങ്കുവെച്ചിരിക്കുന്നത്. അതിനായി വഴക്ക് കേൾക്കാതിരിക്കാൻ അമ്മയെ വിളിച്ച് ആദ്യം തല മൊട്ടയടിച്ചു എന്ന് പറഞ്ഞ ശേഷം ആണ് മൂക്ക് കുത്തിയ കാര്യം അമ്മയോട് പറഞ്ഞത് എന്ന് വിസ്മയ പറയുന്നു.

വിസ്മയ മോഹൻലാലും കുടുംബവും .Photo: Instagram

‘ചെറുപ്പത്തിൽ അമ്മയുടെ അനുവാദം ഇല്ലാതെ ഞാൻ മൂക്ക് കുത്തിയിരുന്നു. വഴിയരികിൽ മൂക്കുകുത്തുന്ന ഒരാളെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്. ശേഷം എന്റെ കൂട്ടുകാരിയെ കൊണ്ട് അമ്മയെ വിളിപ്പിച്ചു , അമ്മയോട് പറഞ്ഞു ഞാൻ എന്റെ തല മൊട്ടയടിച്ചു എന്ന്. അപ്പോൾ ‘അമ്മ ഞെട്ടിപ്പോയി.

ഞാൻ അമ്മയോട് പറഞ്ഞു ‘ഇല്ല അമ്മ, വെറുതെ പറഞ്ഞതാണ്, ഞാൻ ചെറുതായൊന്ന് മൂക്ക് കുത്തിയതെ ഉള്ളു എന്ന്. അപ്പോളമ്മ ആ ഒകെ കുഴപ്പമില്ല എന്ന് പറഞ്ഞു. അപ്പോൾ അമ്മക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. എന്റെ 14 ആം വയസിൽ ആയിരുന്നു ഇത് സംഭവിച്ചത്. അന്ന് കുറച്ച് അധികം വഴക്ക് കേൾക്കാവുന്ന കാര്യം ആദ്യം പറഞ്ഞ ശേഷം ആണ് , സംഭവിച്ച കാര്യം ഞാൻ പറഞ്ഞത്,’ വിസ്മയ ഓർത്തെടുക്കുന്നു.

Content Highlight: Vismaya Moahanlal shares her childhod memmory

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more