| Wednesday, 5th August 2026, 2:05 pm

അച്ഛന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ടത് അക്കരെയക്കരെയക്കരെ, എന്നാല്‍ ആ ഒരു സിനിമ കണ്ടിരിക്കാന്‍ പ്രയാസമാണ്: വിസ്മയ

അമര്‍നാഥ് എം.

താരകുടുംബത്തില്‍ നിന്ന് മലയാളസിനിമയിലേക്ക് പുതിയൊരു എന്‍ട്രി നടക്കാന്‍ പോവുകയാണ്. മലയാളികളുടെ ഇഷ്ടതാരം മോഹന്‍ലാലിന്റെ മകള്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന തുടക്കം റിലീസിന് തയാറെടുക്കുകയാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രതീക്ഷ നല്‍കുന്നവയായിരുന്നു.

മകളുടെ ആദ്യസിനിമയില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകളും സിനിമാപേജുകളില്‍ ചര്‍ച്ചയാവുകയാണ്. വിസ്മയയുടെ ഒറ്റക്കുള്ള അഭിമുഖങ്ങളും മോഹന്‍ലാല്‍, സുചിത്ര എന്നിവര്‍ക്കൊപ്പമുള്ള അഭിമുഖങ്ങളുമെല്ലാം ഇതിനോടകം വൈറലായി. മോഹന്‍ലാലിന്റെ സിനിമകളെക്കുറിച്ച് വിസ്മയ പറഞ്ഞ വാക്കുകളാണ് ഇതില്‍ ശ്രദ്ധേയം.

വിസമയ മോഹൻലാൽ. Photo. Screen grab/ Youtube

മോഹന്‍ലാലിന്റെ സിനിമകളില്‍ ഏറ്റവുമധികം തവണ കണ്ടിട്ടുള്ളത് ഏതാണെന്ന ചോദ്യത്തിന് അക്കരെയക്കരെയക്കരെയാണെന്നായിരുന്നു വിസ്മയയുടെ മറുപടി. കോമഡി സിനിമകള്‍ കാണാനാണ് തനിക്ക് ഇഷ്ടമെന്നും വന്ദനം, കിലുക്കം തുടങ്ങിയ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. രേഖ മേനോനോട് സംസാരിക്കുകയായിരുന്നു വിസ്മയ.

തന്റെ അച്ഛനാണെന്ന കാര്യം മറന്ന് കംപ്ലീറ്റ് ഫാനായി കണ്ട സിനിമ ഏതെന്ന ചോദ്യത്തിന് കിരീടമെന്നായിരുന്നു താരത്തിന്റെ മറുപടി. മോഹന്‍ലാലിനെ അറിയാത്ത ഒരാള്‍ക്ക് അദ്ദേഹത്തിന്റെ ഏതെങ്കിലും സിനിമ സജസ്റ്റ് ചെയ്യുകയാണെങ്കില്‍ ഏത് സിനിമ സെലക്ട് ചെയ്യുമെന്ന ചോദ്യത്തിന് ദൃശ്യമെന്നും വിസ്മയ മറുപടി നല്‍കി.

‘തായ്‌ലന്‍ഡിലുള്ള എന്റെ ചില സുഹൃത്തുക്കള്‍ക്ക് അച്ഛന്‍ ആക്ടറാണെന്ന് അറിയാം. ഒരുപാട് സിനിമകളില്‍ അച്ഛന്‍ അഭിനയിച്ചിട്ടുണ്ടെന്നും അവര്‍ക്ക് അറിയാം. അവര്‍ക്ക് ഞാന്‍ സജസ്റ്റ് ചെയ്ത സിനിമ ദൃശ്യമായിരുന്നു. അതുപോലെ അച്ഛന്റെ ഏതെങ്കിലും സിനിമ ഇഷ്ടമായില്ലെങ്കില്‍ അത് അപ്പോള്‍ തന്നെ പറയുകയും ചെയ്യും. അമ്മയും ഞാനും വലിയ ക്രിട്ടിക്കുകളാണ് അക്കാര്യത്തില്‍,’ വിസ്മയ പറയുന്നു.

മോഹന്‍ലാലിന്റെ സിനിമകളില്‍ കണ്ടുകഴിഞ്ഞിട്ടും മനസില്‍ നിന്ന് പോകാത്ത സിനിമ ഏതാണെന്ന ചോദ്യത്തിനോടും താരം പ്രതികരിച്ചു. തന്മാത്ര എന്ന സിനിമ കണ്ടുതീര്‍ക്കാന്‍ പ്രയാസമാണെന്നായിരുന്നു വിസ്മയയുടെ മറുപടി. താരത്തിന്റെ വാക്കുകള്‍ ഇതിനോടകം ആരാധകരും സിനിമാപേജുകളും ഏറ്റെടുത്തിരിക്കുകയാണ്.

2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. മീനു എന്ന സാധാരണക്കാരിയായാണ് വിസ്മയ ഈ ചിത്രത്തില്‍ വേഷമിടുന്നത്. സായ് കുമാര്‍, മനോജ് കെ. ജയന്‍, ബോബി കുര്യന്‍ തുടങ്ങി വലിയ താരനിര തുടക്കത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Vismaya about her favorite movies of Mohanlal

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more