| Thursday, 6th August 2026, 7:08 am

നെപ്പോകിഡ് എന്ന ലേബൽ സിനിമയുടെ തുടക്കത്തിൽ നല്ലതാണ്, പക്ഷെ തുടരാൻ അത് പോരാ: വിസ്മയ

കെ.എസ് ഷാബിന

അച്ഛന്റെ പ്രശസ്തിയുടെ നിഴലിൽ നില്കാതെ തന്റേതായ ഐഡന്റിറ്റി സൃഷ്ടിച്ചെടുത്ത എഴുത്തുകാരിയും, അഭിനേത്രിയുമാണ് വിസ്മയ മോഹൻലാൽ. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തുടക്കത്തിലൂടെ വിസ്മയ അഭിനയ രംഗത്തേക്കും കടന്നുവരുകയാണ്.

ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ വലിയ ആകാംക്ഷയിലാണ് ആരാധകർ. മകൾ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിൽ അച്ഛനായ മോഹൻലാലും അതിഥി വേഷത്തിൽ എത്തുമ്പോൾ തുടക്കം സിനിമ ഒരു ഗംഭീര തുടക്കമായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മോഹൻലാലും വിസ്മയയും ഒത്തുള്ള ഇന്റർവ്യൂ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിൻറെ മകളായ വിസ്മയ, ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനെ കുറിച്ച് സംസാരിക്കുന്ന, വനിതക്ക് നാല്കിയ അഭിമുഖമാണ് വായനക്കാർക്കിടയിൽ ശ്രദ്ധേയമാകുന്നത്.

തുടക്കം. Photo: District

ഒരു നെപ്പോ കിഡ് എന്ന ലേബലിൽ നിൽകുമ്പോൾ എന്തെങ്കിലും മിസ് ചെയ്യുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, താൻ മോഹൻലാലിൻറെ മകളാണെന്ന്‌ അധികമാരും തിരിച്ചറിയാറില്ല എന്നും, അതുകൊണ്ടുതന്നെ അത്തരത്തിൽ യാതൊന്നും താൻ മിസ് ചെയ്യുന്നില്ല എന്നുമായിരുന്നു വിസ്മയയുടെ മറുപടി.

തന്റെ സുഹൃത്തുക്കളോട് അച്ഛൻ ഒരു ആക്ടർ ആണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു എന്നും, പിന്നീട് ഒരു യാത്രയിലാണ് അച്ഛനെക്കുറിച്ച് അവർ തിരിച്ചറിയുന്നതെന്നും വിസ്മയ പറയുന്നു.

വിസ്മയ മോഹൻലാൽ. Photo: Vanitha Online

‘നെപോകിഡ് എന്ന ലേബൽ ഉണ്ടെങ്കിലും അതുകൊണ്ട് എന്തെങ്കിലും മിസ് ചെയ്യുന്നതായിട്ട് തോന്നുന്നില്ല. മോഹൻലാലിൻ്റെ മകൾ ആണെന്ന് അധികമാരും തിരിച്ചറിയാറില്ല. ഞാൻ പഠിച്ചത് ഊട്ടിയിലായിരുന്നു. ഒരിക്കൽ വെക്കേഷന് കൂടെ പഠിക്കുന്ന കുറച്ച് കുട്ടികൾ വീട്ടിൽ വന്നു. ഇന്ത്യക്ക് പുറത്തുള്ളവരും അതിലുണ്ട്. അവരോടെല്ലാം അച്ഛൻ ഒരു ആക‌ർ ആണെന്നേ പറഞ്ഞിരുന്നുള്ളൂ. കോവളത്തിലേക്കുള്ളയാത്രയ്ക്കിടയിൽ സിനിമയുടെ പോസ്‌റ്റർ കണ്ട് അച്ഛൻ ഇത്രയും ഫെയ്മസാണോ എന്നവർ ചോദിച്ചു,’ വിസ്മയ ഓർത്തെടുക്കുന്നു.

നെപ്പോ കിഡ് എന്ന ലേബൽ സിനിമയിൽ ഒരു തുടക്കത്തിന് നല്ലതാണെന്നും എന്നാൽ, സിനിമയിൽ തുടരാൻ തുടരാൻ അത് മാത്രം പോരാ എന്നും വിസ്മയ അഭിമുഖത്തിൽ പറയുന്നു. ഉറപ്പായും ആ ലേബൽകൊണ്ടാണ് താൻ ആദ്യ സിനിമയിലേക്ക് എത്തിയതെന്നും പക്ഷേ, അതുകൊണ്ടു തുടർന്നും തനിക്ക് നിൽക്കാനാവില്ല എന്നും വിസ്മയ കൂട്ടിച്ചേർത്തു.

Content Highlight: Vismaya says nepotism opens the door into cinema, but it can’t sustain a career

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more