| Tuesday, 22nd September 2026, 11:57 am

സലിം ഏട്ടൻ ഇല്ലായിരുന്നെങ്കിൽ ആ പാട്ടിന്റെ വൗ ഫാക്ടർ നഷ്ടമാകുമായിരുന്നു: വിഷ്ണു വിജയ്

നന്ദന. ടി

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ഹിറ്റുകൾ സമ്മാനിച്ച വിഷ്ണു വിജയ്, തന്റേതായ വേറിട്ട ശൈലികൊണ്ട് ശ്രദ്ധേയനായ സംഗീത സംവിധായകനാണ്. 2016-ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിയിലേക്ക് എത്തുന്നത്, പിന്നീട് അമ്പിളി, തല്ലുമാല, സുലൈഖ മൻസിൽ, പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലെ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.

മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ, തല്ലുമാല എന്ന ചിത്രത്തിലെ ഓളെ മെലഡി എന്ന ഗാനത്തിൽ അന്തരിച്ച നടൻ സലീം കുമാർ പാടിയതിനെക്കുറിച്ച് വിഷ്ണു വിജയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

വിഷ്ണു വിജയ്. Photo. Screen Grab/ Youtube

ഓളെ മെലഡി എന്ന പാട്ടിൽ സലീം കുമാർ സംസാരിക്കുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് ആ പാട്ടിനെ വേറിട്ടുനിർത്തിയത് എന്നും, അതില്ലായിരുന്നെങ്കിൽ ഒരു സാധാരണ പാട്ടുപോലെ തുടങ്ങി അവസാനിക്കുമായിരുന്നു എന്നുമാണ് വിഷ്ണു പറയുന്നത്.

തല്ലുമാല. ഓളെ മെലഡി ഗാനം. സലീം കുമാർ. Photo. Screen Grab/ Youtube

‘നമ്മുടെ മനസിലുള്ള ഒരു ഐഡിയ എക്‌സിക്യൂട്ട് ചെയ്യാൻ പറ്റിയ ഒരു സ്ക്രിപ്റ്റും സ്‌പേസും തല്ലുമാലയിലൂടെ കിട്ടി എന്നുള്ളതാണ് ആ പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അതിന്റെ കൂടെ സലീം കുമാറിനെ പോലുള്ള ഒരു ആർട്ടിസ്റ്റിനെ കൊണ്ട് അത് ചെയ്യിക്കാൻ പറ്റി എന്നതിൽ വലിയ സന്തോഷമുണ്ട്.

ഒരുപക്ഷേ സലീമേട്ടന്റെ ആ ഭാഗം ആ പാട്ടിൽ ഇല്ലായിരുന്നെങ്കിൽ, ഒരു ‘വൗ ഫാക്‌ടർ’ ഇല്ലാതെ പാട്ട് വെറുതെ തുടങ്ങി തീരുന്നതുപോലെ തോന്നുമായിരുന്നു. ആ പാട്ടിന്റെ പ്രധാന ആകർഷണം തന്നെ ഇടയിലുള്ള സലീമേട്ടന്റെ ആ ഭാഗമാണ്,’ വിഷ്ണു പറഞ്ഞു.

ഓളെ മെലഡി എന്ന പാട്ടിന്റെ ഇടയിൽ സിദ്‌റത്തുൽ മുൻതഹാ മാതിരി എന്ന വരികൾ കൊണ്ടുവന്നതിന്നെ കുറിച്ച വിഷ്ണു പറഞ്ഞതിങ്ങനെയാണ്.

‘ആ പാട്ടിൽ ‘സിദ്‌റത്തുൽ മുൻതഹാ മാതിരി’ എന്ന വരികളുണ്ട്. അത് കേൾക്കുമ്പോൾ എന്താണെന്ന് പ്രേക്ഷകർ ചിന്തിച്ചേക്കാം. അതൊരു മരത്തിന്റെ പേരാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു.

ആ മരം പൂത്തുനിൽക്കുന്ന മാതിരിയാണ് എന്ന് നായികയെ ഉപമിക്കുമ്പോൾ, അതിനെ മ്യൂസിക്കലി അടിവരയിടാൻ വേണ്ടിയാണ് പാട്ടിൽ സിത്താറിന്റെ ഒരു ട്യൂൺ അവിടെ ഉപയോഗിച്ചത്. അടിസ്ഥാനപരമായി അതൊക്കെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമ്പോഴാണ് ഒരു കലാകാരന് ക്രിയേറ്റീവ് ഹൈ ലഭിക്കുന്നത്,’ വിഷ്ണു വിജയ് കൂട്ടിച്ചേർത്തു.

Content Highlight: Vishnu vijay talks about the actor salim kumar portion in Ole Melody song

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more