തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള യുവ ഗായകനും സംഗീത സംവിധായകനുമാണ് സായി അഭ്യങ്കർ. ചുരുങ്ങിയ കാലയളവിൽ തമിഴ് ഇന്ഡസ്ട്രിക്ക് നിരവധി ഹിറ്റുകളാണ് സായി സമ്മാനിച്ചത്. തിങ്ക് മ്യൂസിക് വഴി പുറത്തിറങ്ങിയ ‘കച്ചി സേര’, ‘ആസ കൂട’,’പവിഴ മല്ലി’, ‘രഥിമ’ തുടങ്ങിയ ആൽബങ്ങൾക്ക് കോടിക്കണക്കിന് വ്യൂസാണ് കിട്ടിയത്. ഇൻഡിവ്യുജൽ മ്യൂസികിലൂടെയാണ് സായ് തന്റെ കരിയർ ആരംഭിച്ചത്. വളരെ പെട്ടന്ന് തന്നെ സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ സായിക്ക് കഴിഞ്ഞിട്ടുണ്ട്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത മലയാള സിനിമയായ ബൾട്ടിയാണ് സായിയുടെ ആദ്യ സിനിമ. പിന്നീട് ഡ്യൂഡ്, കറുപ്പ്, ബത്ത തുടങ്ങിയ സിനിമകളിലും സായ് സംഗീത സംവിധായകനായ് പ്രവർത്തിച്ചു. അവസാനം പുറത്തിറങ്ങിയ ബത്ത എന്ന സിനിമയിലെ മകളേ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപെടുകയും സിനിമാ പ്രേമികളുടെ പ്ലേലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.
ബത്ത സിനിമയുടെ വിശേഷങ്ങൾ റിപ്പോർട്ടർ ഫിലിംസുമായ് പങ്ക് വയ്ക്കുന്നതിനിടയിലാണ് നടൻ വിഷ്ണു ഗോവിന്ദൻ സായ് അഭ്യങ്കറിനെ കുറിച്ച് സംസാരിച്ചത്.
ബത്ത.Photo.Screen Grab/IMDb
‘ഞാൻ ബത്ത കമ്മിറ്റ് ചെയ്യുന്ന സമയത്ത് സായിയുടെ ആസ കൂടെ മാത്രമേ റിലീസ് ആയിട്ടുള്ളൂ. സെറ്റിൽ എത്തിയിട്ട് എന്റെ സ്ക്രീൻ ടെസ്റ്റൊക്കെ കഴിഞ്ഞ് സിനിമയിൽ ഏകദേശം ഇന്നായ സമയത്ത് ഞാനിങ്ങനെ ടെക്നിക്കൽ സൈഡിനെ പറ്റിയൊക്കെ ചോദിച്ചു. അപ്പോൾ മ്യൂസിക്ക് ചെയ്യുന്നത് പുതിയ ആളാണ് മറ്റേ ആസ കൂടെ ചെയ്ത പയ്യനാണ് എന്നാണ് പറഞ്ഞത്. അപ്പോൾ ഞാനോർത്തത് ഇത്ര വലിയ ബാനറിലുള്ള പടം എങ്ങനെയാണ് സായ് ചെയ്യുക എന്നായിരുന്നു.
സത്യം പറഞ്ഞാൽ അന്ന് ആസ കൂടെ മാത്രമേ സായ് ചെയ്തിട്ടുള്ളൂ. ബാലാജി സാറിനു ആസ കൂടെ ഭയങ്കര ഇഷ്ടമായതുകൊണ്ട് സായിക്ക് പരിപാടി കൊടുത്തായിരിക്കുമെന്ന് ഞാൻ വിചാരിച്ചു. ഇവൻ നന്നായി ചെയ്യട്ടെ നമ്മളെ പോലെയൊക്കെ തന്നെയായിരിക്കുമെന്നാണ് വിചാരിച്ചത്. പിന്നെ അവിടുന്ന് ഒരു ജേർണി ആയിരുന്നല്ലോ അവൻ ചെയ്യുന്ന എല്ലാ ഇൻഡിപെൻഡന്റ് പാട്ടുകളും ഹിറ്റായി,’ വിഷ്ണു പറഞ്ഞു.
ആസ കൂട.Photo.Screen Grab/IMDb
ബൾട്ടിയിൽ സായിയുടെ മ്യൂസിക്ക് ഭയങ്കരമായിട്ട് പടത്തിനെ എലിവേറ്റ് ചെയ്തിരുന്നുവെന്നും തിയേറ്ററിൽ ആ പാട്ട് കേൾക്കാൻ ഭയങ്കര രസമായിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. ബത്തയുടെ സക്സസ് സെലിബ്രേഷനിൽ അവിടുത്തെ ലിറിസിസ്റ്റും ആൾക്കാരൊക്കെ സായിയുടെ മ്യൂസിക്കിനും സൗണ്ടിങ്ങിനും ഭയങ്കര ഒരു തമിഴ് ഓതെന്റിസിറ്റി ഉണ്ടെന്നാണ് പറയുന്നതെന്നും വിഷ്ണു പറഞ്ഞു. അതുകൊണ്ടാണ് അവൻ ചെയ്യുന്ന എല്ലാ പാട്ടുകൾക്കും ഒരു തൊട്ടതെല്ലാം പൊന്നാവുന്ന ഒരു പരിപാടി വരുന്നതെന്നും നടൻ വ്യക്തമാക്കി.
Content Highlight: Vishnu Govindhan said that Sai’s songs had a Tamil authenticity, which was why he had so many fans.