| Thursday, 21st November 2019, 4:44 pm

'ഈ മഹത്തായ സ്ഥാപനത്തിന് വരുത്തിവെച്ച ചീത്തപ്പേരിന്റെയും ഭീരുത്വത്തിന്റെയും ഭാരം പേറിയാവട്ടെ നിങ്ങളുടെ പടിയിറക്കം'; രഞ്ജന്‍ ഗൊഗോയോട് വിശാല്‍ ദദ്‌ലാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍വീസില്‍ നിന്ന് വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ വിമര്‍ശിച്ച് സംഗീതഞ്ജന്‍ വിശാല്‍ ദദ്‌ലാനി.  ട്വിറ്ററിലൂടെയാണ് വിശാലിന്റെ പ്രതികരണം.

ഈ മഹത്തായ സ്ഥാപനത്തിന് നിങ്ങള്‍ വരുത്തിവെച്ച ചീത്തപ്പേരിന്റെയും ഭീരുത്വത്തിന്റെയും ഭാരം പേറികൊണ്ടാവട്ടെ നിങ്ങളുടെ പടിയിറക്കം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നാണ് വിശാലിന്റെ ട്വീറ്റ്. വിശാലിന്റെ ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി പേര്‍ വിശാലിന്റെ അഭിപ്രായത്തെ പിന്തുണച്ചപ്പോള്‍ എതിരഭിപ്രായവും ഉയര്‍ന്നിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും ഇന്ത്യന്‍ ഐഡോള്‍ പരിപാടിയില്‍ നിന്ന് വിശാലിനെ ഒഴിവാക്കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more