| Wednesday, 16th July 2025, 7:18 am

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി; സ്‌ക്രിപ്റ്റില്‍ വ്യക്തത കുറവുണ്ടായിരുന്നു: വിശാഖ് നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് വിശാഖ് നായര്‍. സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീട് അദ്ദേഹം സിനിമയില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.

ജിത്തു അഷ്‌റഫിന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങി വന്‍വിജയമായി തീര്‍ന്ന ചിത്രമാണ് ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി. സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ വിശാഖ് നായര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോള്‍ സിനിമ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം കഥാപാത്രങ്ങളിലെ പുതുമയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിശാഖ്.

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ടീം ഒരു പ്രധാന ഘടകമാണെന്ന് അദ്ദേഹം പറയുന്നു. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഷൂട്ടിങ് തുടങ്ങി, സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തുമ്പോഴാണ് താന്‍ കഥ കേള്‍ക്കുന്നതെന്നും സ്‌ക്രിപ്റ്റില്‍ കുറച്ച് വ്യക്തതക്കുറവ് ഉണ്ടായിരുന്നുവെന്നും വിശാഖ് പറയുന്നു.

എന്നിരുന്നാലും ആ ടീമില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും സ്‌ക്രിപ്റ്റും കഥാപാത്രവുമാണ് തന്നെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമെന്നും അദ്ദേഹം പറയുന്നു. കഥാപാത്രം മാത്രം നന്നായതുകൊണ്ട് കാര്യമില്ലെന്നും സിനിമ നല്ലതാണെങ്കില്‍ അത് നമുക്ക് ഗുണം ചെയ്യുകയുള്ളുവെന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു.

‘സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ടീം ഒരു പ്രധാന ഘടകമാണ്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഷൂട്ടിങ് തുടങ്ങി, സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തുമ്പോഴാണ് ഞാന്‍ കഥ കേള്‍ക്കുന്നത്. സ്‌ക്രിപ്റ്റില്‍ കുറച്ച് വ്യക്തത കുറവ് ഉണ്ടായിരുന്നു. എങ്കിലും ആ ടീമില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. സ്‌ക്രിപ്റ്റും കഥാപാത്രവുമാണ് സ്വാധീനിക്കുന്ന മറ്റൊരു ഘടകം.

കഥാപാത്രം മാത്രം നന്നായാല്‍ പോര. സിനിമ നന്നെങ്കിലേ നമുക്ക് ഗുണമുണ്ടാകൂ. പ്രതിഫലവും നോക്കാറുണ്ട്. മറ്റൊന്നും ശ്രദ്ധിക്കാതെ ഒരു വര്‍ഷം അഞ്ചും ആറും സിനിമകള്‍ ചെയ് ഞാനാകെ ബേണ്‍ ഔട്ട് ആയിരുന്നു. എനിക്ക് അതില്‍നിന്നും സന്തോഷം കിട്ടിയില്ല. ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാം എന്ന നിലയിലേക്ക് എത്തുന്നത് ആ അനുഭവങ്ങളുടെ പുറത്താണ്,’ വിശാഖ് നായര്‍ പറയുന്നു.

Content highlight: Vishakh Nair talks about the factors that motivate him to choose a film.

We use cookies to give you the best possible experience. Learn more