ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് വിശാഖ് നായര്‍. ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വിശാഖിന് സാധിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലും വിശാഖ് ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ഇപ്പോള്‍ ആനന്ദം സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിശാഖ് നായര്‍. ആനന്ദത്തിലെ കുപ്പി എന്ന കഥാപാത്രം തനിക്ക് കിട്ടിയ ഒരു ബ്ലെസിങ് ആണെന്നും ആദ്യത്തെ സിനിമയില്‍ തന്നെ പ്രേക്ഷകര്‍ നോട്ടീസ് ചെയ്യുന്ന ഒരു കഥാപാത്രത്തെ കിട്ടുക എന്നത് വലിയ കാര്യമായാണ് താന്‍ കാണുന്നതെന്നും വിശാഖ് പറയുന്നു.
എന്നാല്‍ ആ കഥാപാത്രം തനിക്കൊരു പാരയായും തോന്നിയിരുന്നുവെന്നും ഭാഗ്യവശാല്‍ ട്രാക്ക് ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചതിനാലാണ് ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കുപ്പി’യില്‍ ഒരു ക്രിസ്റ്റിയും ഉണ്ടെന്ന് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും അത് തനിക്കൊരു ക്രെഡിറ്റ് ആണെന്നും വിശാഖ് നായര്‍ പറഞ്ഞു. നാന മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കുപ്പി എനിക്ക് കിട്ടിയ ഒരു ബ്ലെസിങ് ആണ്. ആദ്യത്തെ സിനിമയില്‍ തന്നെ പ്രേക്ഷകര്‍ നോട്ടീസ് ചെയ്യുന്ന ഒരു കഥാപാ ത്രത്തെ കിട്ടുക എന്നത് വലിയ കാര്യമായാണ് ഞാന്‍ കാണുന്നത്. പക്ഷേ അതേസമയം ആ കഥാപാത്രം എനിക്കൊരു പാരയായും തോന്നിയിരുന്നു. പിന്നെ ലക്കിലി ട്രാക്ക് ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചതില്‍ നിന്നാണ് ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നത്. കുപ്പിയില്‍ ഒരു ക്രിസ്റ്റിയും ഉണ്ടെന്ന് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. അത് എനിക്കൊരു ക്രെഡിറ്റ് ആണ്,’ വിശാഖ് നായര്‍ പറയുന്നു.
Content Highlight: Visakh Nair talks about his character in the movie Anandam.