| Monday, 23rd November 2026, 9:36 am

‘ഡൊറോത്തി’യിൽ കീർത്തയെ കാണാൻ മാലാഖയെ പോലെ, അത്തരം സിനിമകൾ ചെയ്യാൻ തീരുമാനിച്ചത് അഭിനന്ദനാർഹമാണ്: വിശാഖ് നായർ

അജ്മല്‍ കെ

മികച്ച പ്രേക്ഷക പ്രതികരണം നേടി ഈ വർഷം ഇറങ്ങിയ മികച്ച സിനിമകിലൊന്നാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഡൊറോത്തി. ജാതിവ്യവസ്ഥ, ആൺമേധാവിത്വം, ലിംഗരാഷ്ട്രീയം എന്നിവ പശ്ചാത്തലമാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രത്തിൽ നടി കീർത്തി സുരേഷും ഭാഗമായിരുന്നു.

ഇപ്പോഴിതാ ‘ഡൊറോത്തി’ സിനിമ തന്നെ ഏറെ സ്വാധീനിച്ച ചിത്രമാണെന്നും അതിലെ രണ്ട് പുരുഷ കഥാപാത്രങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നും പറയുകയാണ് നടൻ വിശാഖ് നായർ. ചിത്രത്തിൽ കീർത്തി സുരേഷ് അഭിനയിച്ചതിനെ അഭിനന്ദിച്ച വിശാഖ്, ഇത്രയും വലിയ താരമായിട്ടും ശക്തമായ, പതിവ് കൊമേഴ്‌സ്യൽ സിനിമകളിൽനിന്ന് വ്യത്യസ്തമായൊരു ചിത്രത്തിന്റെ ഭാഗമാകാൻ കീർത്തി തീരുമാനിച്ചത് വലിയ കാര്യമാണെന്നും റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഡൊറോത്തിയിലെ രണ്ട് മെയിൽ കഥാപാത്രങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. പിന്നെ കീർത്തി എന്ത് രസമായിട്ടാണ് അതിൽ ചെയ്തിരിക്കുന്നത്. അവരെ കാണാൻ ഒരു മാലാഖയെപ്പോലെയും ബൊമ്മക്കുട്ടിയെപ്പോലെയും ഉണ്ടായിരുന്നു. കീർത്തിക്കൊപ്പം വീണ്ടും വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്,’ വിശാഖ് പറഞ്ഞു.

വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കുകയും ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമാകുകയും ചെയ്ത കീർത്തി, ‘ഡൊറോത്തി’ പോലൊരു സിനിമ തെരഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തെയും വിശാഖ് അഭിനന്ദിച്ചു. സിനിമയുടെ തിരക്കഥയും മേക്കിങ്ങും സാധാരണ കൊമേഴ്‌സ്യൽ സിനിമകളുടെ രീതിയിലുള്ളതല്ല. അങ്ങനെയൊരു ചിത്രത്തിൽ ശക്തമായ കഥാപാത്രം ചെയ്യാൻ തീരുമാനിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡൊറോത്തി. Photo. Facebook.com. IMDb

‘അതിനൊരു ബോധ്യവും ധൈര്യവും വേണം. സംവിധായകനിലുള്ള വിശ്വാസം, ആ വിഷയത്തിലുള്ള വിശ്വാസം, സഹതാരങ്ങളിലുള്ള വിശ്വാസം, സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം എന്നിവയെല്ലാം വേണം. തന്റെ സ്റ്റാർഡം ഉപയോഗിച്ച് ഇത്തരമൊരു കഥയ്ക്ക് ശബ്ദം നൽകാൻ തീരുമാനിക്കുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്. കീർത്തിയെ നേരിട്ട് കണ്ടപ്പോഴും ഇക്കാര്യം ഞാൻ പറഞ്ഞിരുന്നു. ഇത്തരം വ്യത്യസ്ത സിനിമകളെ പിന്തുണയ്ക്കാൻ താരങ്ങൾ അവരുടെ സ്റ്റാർഡം ഉപയോഗിക്കണം. ‘ഡൊറോത്തി’ തന്നെ ഏറെ സ്വാധീനിച്ച സിനിമയാണ്,’ വിശാഖ് കൂട്ടിച്ചേർത്തു.

Content Highlight: Visakh Nair praises Keerthy Suresh’s performance in the film ‘Dorothy’.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more