| Thursday, 21st December 2017, 9:56 am

'മോദിയ്‌ക്കെങ്ങനെ രാജ്യദ്രോഹികള്‍ക്കൊപ്പം നിന്ന് ഫോട്ടെയെടുക്കാന്‍ കഴിയുന്നു'; നരേന്ദ്രമോദി-വിരുഷ്‌ക കൂടിക്കാഴ്ച്ചയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: താര ദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വിവാഹ ശേഷം ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയ ഇരുവരും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. ഇന്ന് സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കുമായി നടത്തുന്ന വിരുന്നിലേക്ക് ക്ഷണിക്കാനെത്തിയതായിരുന്നു വിരുഷ്‌ക ജോഡി.

വിരാടിന്റേയും അനുഷ്‌കയുടേയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയെ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ഇരുവരുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇന്ത്യ വിട്ട് വിദേശത്ത് വച്ച് വിവാഹം നടത്തിയതിനാല്‍ വിരാടും അനുഷ്‌കയും രാജ്യ ദ്രോഹികളാണെന്ന ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവനയെ ഓര്‍മ്മിപ്പിച്ചാണ് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ മിക്കതും.

അതേസമയം വിദേശയാത്രകള്‍ സ്ഥിരമാക്കിയ മോദിയുമായുള്ള വിരാടിന്റേയും അനുഷ്‌കയുടേയും സംഭാഷണങ്ങളും സോഷ്യല്‍ മീഡിയ ഭാവനയില്‍ വിരിയ്ക്കുന്നുണ്ട്.

ഇറ്റലിയില്‍ വെച്ചായിരുന്നു അനുഷ്‌ക-കോഹ്‌ലി വിവാഹം. അനുഷ്‌കയുടെയും കോഹ്‌ലിയുടെയും വിവാഹം ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിനോച്ചീറ്റോ എന്ന റിസോര്‍ട്ടിലായിരുന്നു നടന്നിരുന്നത്. ലോകത്തെ ഏറ്റവും ചിലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

Latest Stories

We use cookies to give you the best possible experience. Learn more