ലണ്ടന്‍: 106 വയസ്സുണ്ട് ബ്രിട്ടീഷുകാരിയായ ഇസാ ബ്ലിത്തിന്. അവിവാഹിതയാണ് എന്നു മാത്രമല്ല താന്‍ കന്യകയുമാണെന്നാണ് ഇസയമ്മൂമയുടെ വാദം. താന്‍ ഇതു വരെ ഒരാളെ ചുബിച്ചിട്ടു പോലുമില്ലെന്നാണ് ഇവര്‍ പറുന്നത്. അതാണത്രെ അവരുടെ ആയുസ്സിന്റെ ബലം.
ഇസ ബ്ലിത്തിന്റെ വാക്കുകളില്‍ കന്യകയായിരിക്കുന്നതാണ് ആരോഗ്യത്തിന്റെ രഹസ്യം. തനിക്കൊരിക്കലും ഒരു പ്രണയത്തിന്റെ ആവശ്യം തോന്നിയിട്ടില്ല; ഒരു പുരുഷന്റെയും.1904ലാണ് ബ്ലിത്ത് ജനിച്ചത്.
35 വര്‍ഷം ഒരു വിസ്കി മുതലാളിയുടെ സെക്രട്ടറിയായിരുന്നു ബ്ലിത്ത്. എഡിന്‍ബര്‍ഗിലെ ഫഌവര്‍ ക്ലബിലും പള്ളികളില്‍ പാട്ടുപാടിയും, ഉദ്യാനപാലനവും നടത്തിയുമാണ് ഇസാ ബ്ലിത്ത് തന്റെ ജീവിതം നീക്കിയിരുന്നത്. ജീവിതകാലം മുഴുവനും തിരക്കിട്ട ഒരു ജീവിതത്തിനുടമയായിരുന്നു ഇവര്‍ എന്ന് ബന്ധു ഷീന പറയുന്നു.
ആറു സഹോദരന്മാരും സഹോദരിമാരും ഉണ്ടായിയിരുന്ന ഇസ വീട്ടിലെ മൂത്ത മകളായിരുന്നു.സങ്കടപ്പെടാന്‍ ഇവരുടെ പക്കല്‍ സമയമില്ലത്രെ.