റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യന്‍ ടി – 20 ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മുന്‍ താരം വിരേന്ദര്‍ സേവാഗ്. ഭുവി ഈ പ്രായത്തിലും മികച്ച ബൗളിങ്ങാണ് നടത്തുന്നതെന്നും ഇത് വിന്റേജ് ഭുവിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭുവിയുടെയും ബുംറയുടെയും കോമ്പിനേഷന്‍ ഇന്ത്യന്‍ ടീമിന് ഗുണം ചെയ്‌തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു സേവാഗ്.
വിരേന്ദര്‍ സേവാഗ്.
‘ഭുവനേശ്വര്‍ കുമാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. എല്ലാ മത്സരങ്ങളിലും അവന്‍ രണ്ടോ മൂന്നോ വിക്കറ്റുകളും വീഴ്ത്തുന്നു. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും അവന്‍ മൂന്ന് വിക്കറ്റുകള്‍ നേടി. ഒരു ഘട്ടത്തില്‍ അവന്‍ കളി ആര്‍.സി.ബിക്ക് അനുകൂലമാക്കി.
അവന് ഇപ്പോള്‍ 36 വയസായി. മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്ന് കൂടായെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. അതിനെ കുറിച്ച് സെലക്ടര്‍മാര്‍ ഗൗരവമായി ചിന്തിക്കണം. ബുംറയുടെയും (ജസ്പ്രീത്) ഭുവിയുടെയും ഒരു കോമ്പിനേഷന്‍ ഇന്ത്യന്‍ ടീമിനെ കൂടുതല്‍ ശക്തമാക്കിയേക്കും.
ന്യൂബോളിലും ഓള്‍ഡ് ബൗളിലും ഭുവി മികച്ച രീതിയില്‍ ബൗള്‍ ചെയ്യുന്നുണ്ട്. പഴയ ഭുവിയെ വിസിബിളായതിനാല്‍ അവന്റെ ബൗളിങ് വളരെ ആസ്വാദ്യകരമാണ്. ഇപ്പോഴും ആ മൂര്‍ച്ച അവന്റെ ബൗളിങ്ങിലുണ്ട്. ഒന്നോ രണ്ടോ ടീമുകള്‍ക്ക് എതിരെയല്ല, മറിച്ച് ഏറ്റവും മികച്ച ബാറ്റര്‍മാര്‍ക്കെതിരെയാണ് അവന്‍ പന്തെറിയുന്നത്. എല്ലാ ടീമുകള്‍ക്ക് എതിരെയും മികവ് പുലര്‍ത്തി. നമുക്ക് ഇതിനെ വിന്റേജ് ഭുവനേശ്വര്‍ കുമാര്‍ എന്ന് വിളിക്കാം,’ സേവാഗ് പറഞ്ഞു.
ഭുവനേശ്വർ കുമാർ. Photo: IndianPremierLeague/x.com
ഭുവി കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. വെറും 28 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം. ഇത് മാത്രമല്ല, ടൂര്‍ണമെന്റില്‍ ഉടനീളം ഫാസ്റ്റ് ബൗളര്‍ മികച്ച നിലവാരത്തിലാണ് ബൗള്‍ ചെയ്യുന്നത്.
സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ ഇതുവരെ കളിച്ച ഭുവി 17 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ താരമാണ് ഒന്നാമത്. 7.54 എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നേടിയ അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റാണ് ഈ സീസണിലെ താരത്തിന്റെ മികച്ച പ്രകടനം.
Content Highlight: Virender Sehwag says that Bhuvanshwar Kumar should be considered for a return in to Indian T20 team