| Thursday, 5th February 2026, 8:48 am

അവൻ ബാറ്റ് ചെയ്യുന്നത് എന്നെപ്പോലെ; ലോകകപ്പിലെ ഇന്ത്യൻ താരത്തെ തെരഞ്ഞെടുത്തത് സേവാഗ്

ഫസീഹ പി.സി.

ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ തന്റെ ബാറ്റിങ്ങിനെ ഓർമിപ്പിക്കുന്നുവെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. അഭിഷേക് ഫോമിലാകുമ്പോൾ എല്ലാം ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഭിഷേകായിരിക്കും 2026 ടി – 20 ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററെന്നും അദ്ദേഹം പറഞ്ഞു. ക്രിക്ബസിൽ സംസാരിക്കുകയായിരുന്നു സേവാഗ്.

വിരേന്ദർ സേവാഗ്. Photo: Crictracker/x.com

‘ഓരോ ദിവസങ്ങളുടെയും അനുസരിച്ചായിരിക്കും താരങ്ങളുടെ പ്രകടനങ്ങൾ. എങ്കിലും അഭിഷേക് ശർമ ഫോമിലായാൽ അവൻ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകും. പണ്ട് ഞാൻ നൽകാറുള്ളത് പോലെ. ഇഷാൻ കിഷൻ ന്യൂസിലാൻഡിന് എതിരെ നേടിയ സെഞ്ച്വറി മികച്ചതായിരുന്നു.

അവന്റെ വെടിക്കെട്ട് ബാറ്റിങ് ഞാൻ ശരിക്കും ആസ്വദിച്ചു. എന്നാലും അഭിഷേക് തന്നെയായിരിക്കും മികച്ച താരം. ബൗളർമാരിൽ ഞാൻ വരുൺ ചക്രവർത്തിയെ തെരഞ്ഞെടുക്കും,’ സേവാഗ് പറഞ്ഞു.

അതേസമയം, ഐ.സി.സിയുടെ ഒന്നാം നമ്പർ ടി – 20 ബാറ്ററായാണ് അഭിഷേക് ശർമ ലോകകപ്പിന് ഒരുങ്ങുന്നത്. കളിക്കുന്ന മത്സരങ്ങളിൽ വെടിക്കെട്ട് നടത്തിയാണ് താരം തന്റെ സ്ഥാനം ഒരു വർഷത്തിലേറെയായി നിലനിർത്തുന്നത്.

അഭിഷേക് ശർമ. Photo: BCCI/x.com

ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാൻഡിന് എതിരെയുള്ള പരമ്പരയിലും അഭിഷേക് വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. ഈ പരമ്പരയിൽ ഒരു ഇന്ത്യക്കാരന്റെ രണ്ടാമത്തെ വേഗതയേറിയ ടി – 20 അർധ സെഞ്ച്വറിയും കുറിച്ചിരുന്നു.

അതേസമയം, 2026 ടി – 20 ലോകകപ്പിന് ഇനി രണ്ട് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ഫെബ്രുവരി ഏഴിന് അരങ്ങുണരുന്ന ക്രിക്കറ്റ് മാമാങ്കത്തിന് മാർച്ച് എട്ടിനാണ് വിരാമം. അതിനായുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും. ടീമുകളാകട്ടെ അവസാന ഘട്ട ഒരുക്കങ്ങളിലുമാണ്.

Content Highlight: Virender Sehwag predict Abhishek Sharma as stand out performer of India in T20 World Cup 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more