| Thursday, 1st June 2017, 7:38 pm

ടീം ഇന്ത്യയില്‍ തമ്മിലടി പൊടി പൊടിക്കുന്നു; പരിശീലകനായി അവരോതിക്കാന്‍ സെവാഗ് തയ്യാറെടുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ : ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനാകാന്‍ അപേക്ഷ സമര്‍ച്ചവരുടെ വിവരങ്ങള്‍ ബി.സി.സി.ഐ പുറത്ത് വിട്ടു. 5 പേരാണ് അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗാണ് അപേക്ഷ നല്‍കിയവരില്‍ പ്രമുഖന്‍. അനില്‍ കുംബ്ലയും വിരാട് കോഹ്‌ലിയുമായിട്ടുള്ള ശീതസമരങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് പുതിയ പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.


Also Read: അധികാരത്തിലെത്തിയിട്ട് വെറും രണ്ട് മാസം; യോഗിയുടെ അധികാരത്തിന്‍ കീഴില്‍ യുപിയില്‍ നടന്നത് 240 കൊലപാതകം, 179 ബലാത്സഗം; അധികാരം കയ്യിലെടുത്ത് ജനങ്ങളും നോക്കു കുത്തിയായി പൊലീസും


ടോം മൂഡി, റിച്ചാര്‍ഡ് പൈബസ്,ലാല്‍ചന്ദ് രജ്പുത്ത്,ഡോഡ ഗനേഷ് എന്നിവരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകകനാകാന്‍ മെയ് 31 വരെയായിരുന്നു അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ചങ്കിടിപ്പു കൂട്ടി ടീം ഇന്ത്യയില്‍ നിന്നും കേള്‍ക്കുന്നത് ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകള്‍. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് തൊട്ട് മുമ്പ് ടീമില്‍ നിന്നും ഉയര്‍ന്നു വരുന്നത് പടലപിണക്കത്തിന്റെ വാര്‍ത്തകളാണ്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ല ഉള്ളത്. ഇരുവരും തമ്മിലുള്ള ഉരസലാണ് കുംബ്ലെയുടെ യാത്രയയപ്പ് നേരത്തെയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Don”t Miss: ‘വെറുതയ്യല്ല കോഹ്‌ലി ഇങ്ങനെ പൊക്കുന്നത്’; വിക്കറ്റിനും മുന്നിലും പിന്നിലും ധോണിയുടെ പകരക്കാരനാകാന്‍ ദിനേശ് കാര്‍ത്തിക് തയ്യാര്‍, വീഡിയോ കാണാം


നായകനും പരിശീലകനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ടീമിന്റെ ഉപേദഷ്ടാക്കളായ സച്ചിനേയും ഗാംഗുലിയേയും ലക്ഷ്മണനേയും ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ് വാര്‍ത്ത. കുംബ്ലെയുമായി യാതൊരു തരത്തിലും യോജിച്ചു പോകാന്‍ കഴിയില്ലെന്ന് കോഹ്‌ലി ടീം അധികൃതരെ അറിയിച്ചിരിക്കുകയാണ്.

ചാമ്പ്യന്‍സ് ലീഗോടെ കുംബ്ലെയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇരുവരും തമ്മിലുള്ള പിണക്കത്തിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നത്.

We use cookies to give you the best possible experience. Learn more