| Friday, 25th September 2026, 10:59 pm

ഇന്നത്തെ കാലത്ത് എതിരാളികളും കാര്യങ്ങള്‍ മനസിലാക്കി തന്ത്രങ്ങള്‍ ഒരുക്കുന്നുണ്ട്; മുന്നറിയിപ്പുമായി സെവാഗ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് മുന്നറിയിപ്പുമായി ഇതിഹാസ താരം വിരേന്ദര്‍ സെവാഗ്. ഇന്ത്യയിലെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകളില്‍ അഭിഷേക് മികച്ച പ്രകടനമാണ് നടത്തുന്നതെന്നും എന്നാല്‍ ജപ്പാനെതിരായ മത്സരത്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച് താരം തുടക്കത്തിലേ പുറത്തായി എന്ന് സെവാഗ് പറഞ്ഞു.

അതിനാല്‍ ഏഷ്യന്‍ ഗെയിംസില്‍ അഭിഷേക് തുടക്കത്തില്‍ തന്നെ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കരുതെന്നും താരം എതിരാളികളില്‍ നിന്ന് പരീക്ഷണം നേരിടേണ്ടിവരുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘അഭിഷേക് ശര്‍മ അടുത്തിടെ അതിഗംഭീര ഫോമിലാണ്. ഇന്ത്യയിലെ ബാറ്റിങ്ങിന് അനുകൂലമായ ഫ്‌ളാറ്റ് പിച്ചുകളില്‍ അദ്ദേഹം തുടര്‍ച്ചയായി റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ജപ്പാനിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ കൂടുതല്‍ സഹായിക്കുന്നതായിരിക്കും.

ജപ്പാനെതിരായ മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ച അഭിഷേക് ഡക്കായി പുറത്തായി. ഈ വിക്കറ്റുകളില്‍ സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കും. ഇന്നത്തെ കാലത്ത് എതിരാളികളും കാര്യങ്ങള്‍ മനസിലാക്കി തന്ത്രങ്ങള്‍ ഒരുക്കുന്നുണ്ട്. തുടക്കത്തില്‍ തന്നെ സ്പിന്നര്‍മാരെ ഉപയോഗിച്ച് അവര്‍ അഭിഷേകിനെ ലക്ഷ്യമിടും.അഭിഷേക് ശര്‍മ

ഏഷ്യന്‍ ഗെയിംസില്‍ അഭിഷേകിന് ഇവിടെ എത്തിയ ഉടന്‍ തന്നെ സ്ലോഗ് ചെയ്യാന്‍ കഴിയില്ല. അദ്ദേഹത്തിന് പരീക്ഷണം നേരിടേണ്ടിവരും. കാരണം, ഇതുവരെ അദ്ദേഹം നേടിയ ഭൂരിഭാഗം റണ്‍സും ഇന്ത്യയിലെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകളിലാണ്,’ സെവാഗ് പറഞ്ഞു.

ഏഷ്യാ കപ്പിന് മുന്നോടിയായി ജപ്പാനെതിരെ നടന്ന മത്സരത്തില്‍ ഡക്കായാണ് അഭിഷേക് പുറക്കായത്. നേരിട്ട ആദ്യ പന്തില്‍ ഉയര്‍ത്തിയടിച്ച താരം ജപ്പാന്‍ ഫീല്‍ഡറുടെ കയ്യില്‍ കുരുങ്ങുകയായിരുന്നു. എന്നാല്‍ അടുത്തിടെ അവസാനിച്ച അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ വമ്പന്‍ പ്രകടനമായിരുന്നു അഭിഷേക് കാഴ്ചവെച്ചത്.

പരമ്പരയില്‍ ചരിത്ര സെഞ്ച്വറിയുള്‍പ്പെടെ മൂന്ന് മത്സരത്തില്‍ നിന്ന് 229 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. അതേസമയം ഏഷ്യന്‍ ഗെയിംസില്‍ അഭിഷഷേക് മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Virendar Sehwag Talking About Indian Opener Abhishek Sharma

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more