| Thursday, 26th November 2020, 10:47 pm

രോഹിതിന്റെ കാര്യത്തില്‍ ഒന്നുമറിയില്ല: വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ പരിക്കിന്റെ കാര്യത്തില്‍ ഒന്നും പറയാറായിട്ടില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. രോഹിതിന്റെ പരിക്കിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് കോഹ്‌ലി പറഞ്ഞു.

‘ഐ.പി.എലില്‍ രോഹിത് തുടര്‍ന്ന് കളിച്ചപ്പോള്‍ താന്‍ കരുതിയത് ഓസ്‌ട്രേലിയന്‍ ടൂറിന് താരം ഉണ്ടാകുമെന്നായിരുന്നു. എന്നാല്‍ പിന്നീട് അതുണ്ടാകില്ലെന്നറിഞ്ഞപ്പോള്‍ തനിക്ക് ഒന്നും മനസിലായില്ല’, വിരാട് പറഞ്ഞു.

ദേശീയ ക്രിക്കറ്റ് അക്കാദമി ഡിസംബര്‍ 11ന് വീണ്ടും ഒരു അവലോകനം നടത്തുമെന്ന് മാത്രമാണ് തനിക്കറിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രോഹിതും ഇശാന്തും ഓസ്ട്രേലിയയിലേക്ക് പോകുന്നില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഐ.പി.എല്ലിനിടെ പരിക്കേറ്റ രോഹിത്തിനെയും ഇശാന്തിനെയും ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

പരിക്ക് മാറി ഫിറ്റ്നസ് വീണ്ടെടുത്താല്‍ ഇരുവരെയും കളിപ്പിക്കാമെന്നായിരുന്നു ബി.സി.സി.ഐ നിലപാട്. ഇതിനെ തുടര്‍ന്ന് ഇരുവരെയും ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ പിന്നീട് ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇരുവരും ടെസ്റ്റ് കളിക്കുന്നതിനുള്ള ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Virat Kolhi Rohit Sharama Injury Australia Tour

Latest Stories

We use cookies to give you the best possible experience. Learn more