ഐ.പി.എല്ലിന്റെ 19ാം എഡിഷന് കൊടിയേറാന്‍ ഇനി നാല് ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 28ന് നടക്കുന്ന ടൂര്‍ണമെന്റിന്റെ ഓപ്പണിങ് മാച്ചില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.
സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് എന്നതിലുപരി പ്രകൃതി സംരക്ഷണത്തിന് മുന്‍കൈയെടുക്കുന്നതില്‍ ഐ.പി.എല്‍ കഴിഞ്ഞ സീസണുകളിലായി പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. ഓരോ ഡോട്ട് ബോളുകള്‍ക്കും മരം നടുന്ന ഗ്രീന്‍ ഇനീഷ്യേറ്റീവിന് കായിക ലോകത്തിന്റെയൊന്നാകെ കയ്യടികള്‍ ലഭിച്ചിരുന്നു.
കുറേയധികം ഡോട്ട് ബോളുകള്‍ കളിച്ചതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അടക്കമുള്ള ടീമുകള്‍ക്ക് ലഭിച്ച ട്രോളുകളും പോയ ഐ.പി.എല്‍ സീസണുകളിലെ രസമുള്ള ഓര്‍മകളായിരുന്നു.
ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതുള്ള വിരാട് കോഹ്‌ലിയാണ് ഏറ്റവുമധികം ഡോട്ട് ബോളുകള്‍ കളിച്ച താരങ്ങളിലും ഒന്നാമന്‍. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ തൊട്ട് ടൂര്‍ണമെന്റിന്റെ ഭാഗമായ വിരാട് ഈ ലിസ്റ്റില്‍ ഇടം നേടിയതില്‍ ഇടം പിടിച്ചതില്‍ അത്ഭുതപ്പെടാനില്ല.
വിരാട് കോഹ്‌ലി
എന്നാല്‍ ഡോട്ട് ബോള്‍ പേര്‍സെന്റേജ് പരിശോധിക്കുമ്പോള്‍ താരത്തിന്റെ പ്രകടനം മോശമല്ല എന്ന് വ്യക്തമാകും. ഐ.പി.എല്‍ കരിയറില്‍ ആകെ നേരിട്ട 33 ശതമാനം പന്തുകളില്‍ മാത്രമാണ് വിരാടിന് റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ പോയത്.
സിക്‌സറടികളുടെ തമ്പുരാന്‍ ക്രിസ് ഗെയ്ല്‍ 44 ശതമാനം പന്തുകളിലും റണ്‍സ് നേടിയിരുന്നില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
ക്രിസ് ഗെയ്ല്‍
(താരം – ഡോട്ട് ബോള്‍ എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ശതമാനം എന്നീ ക്രമത്തില്‍)
വിരാട് കോഹ് ലി – 2,152 (33.0%)
രോഹിത് ശര്‍മ – 2,015 (37.8%)
ശിഖര്‍ ധവാന്‍ – 1,977 (37.1%)
ഡേവിഡ് വാര്‍ണര്‍ – 1,723 (36.7%)
റോബിന്‍ ഉത്തപ്പ – 1,472 (38.7%)
ക്രിസ് ഗെയ്ല്‍ – 1,465 (44.0%)
അജിന്‍ക്യ രഹാനെ – 1,465 (36.4%)
സുരേഷ് റെയ്‌ന – 1,345 (33.3%)
എം.എസ്. ധോണി – 1,338 (33.8%)
കെ.എല്‍. രാഹുല്‍ – 1,288 (33.6%)
ഗൗതം ഗംഭീര്‍ – 1,237 (36.3%)
ദിനേഷ് കാര്‍ത്തിക് – 1,220 (34.1%)
ഫാഫ് ഡു പ്ലെസി – 1,199 (34.1%)
ഷെയ്ന്‍ വാട്‌സണ്‍ – 1,168 (41.6%)
സഞ്ജു സാംസണ്‍ – 1,166 (34.5%)
മനീഷ് പാണ്ഡേ – 1,162 (35.8%)
അമ്പട്ടി റായിഡു – 1,193 (35.0%)
എ.ബി ഡിവില്ലിയേഴ്സ് – 1,037 (30.5%)
ജോസ് ബട്‌ലര്‍ – 1,005 (36.4%)
Content Highlight: Virat Kohli tops the list of most dot balls played in IPL