മുംബൈ: ലോക്ക് ഡൗണ്‍ കാലത്ത് സ്‌പോണ്‍സേര്‍ഡ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വഴി ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ആറാമതുള്ള കോഹ്‌ലി മാത്രമാണ് പട്ടികയിലെ ഏക ക്രിക്കറ്റ് താരം.
മാര്‍ച്ച് 12 നും മേയ് 14 നുമിടയില്‍ 379294 പൗണ്ടാണ് കോഹ്‌ലി സമ്പാദിച്ചത്. അതായത് 3.50 കോടിയ്ക്ക് മുകളില്‍.
1.8 മില്യണ്‍ (17 കോടി) രൂപ സമ്പാദിച്ച പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ ഒന്നാമത്. അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയ്ക്ക് 1.2 മില്യണ്‍ പൗണ്ടും (11 കോടി) രണ്ടാമതുള്ള ബ്രസീല്‍ താരം നെയ്മറിന് 1.1 മില്യണ്‍ (10 കോടി) പൗണ്ടുമാണ് ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക