| Monday, 15th January 2018, 11:16 pm

സച്ചിനെ മറികടന്ന് വിരാട്; ഇന്ത്യന്‍ നായകനു മുന്നില്‍ തകര്‍ന്നു വീണ് സച്ചിന്റെ ഈ റെക്കോര്‍ഡും

സ്പോര്‍ട്സ് ഡെസ്‌ക്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനവുമായി തിരിച്ചെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി  മറികടന്നത് സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി.

ടെസ്റ്റ് ക്രിക്കറ്റില്‍ 21 സെഞ്ച്വറിയെന്ന നേട്ടവുമായി സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് കോഹ്‌ലി. സച്ചിന്‍ 110 ഇന്നിങ്‌സില്‍ നിന്നും 21 ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോള്‍ 109 ഇന്നിങ്‌സില്‍ നിന്നാണ് വിരാടിന്റെ നേട്ടം.

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സ്വെഞ്ചറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകന്‍ കൂടിയാണ് കോഹ്‌ലി. സച്ചിനായിരുന്നു ഈ നേട്ടം ആദ്യമായി കൈവരിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ കളിയില്‍ വിരാടിന്റെ തകര്‍പ്പന്‍ സ്‌കോര്‍ വേട്ട ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്‌ക്കൊരിക്കലും 307 എന്ന സ്‌കോര്‍ തികയ്ക്കാനാവുമായിരുന്നില്ല. 307 ന് ഇന്ത്യ ഓള്‍ ഔട്ടാവുമ്പോള്‍ 153 റണ്‍സുമായി വിരാടായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഫോമില്ലാതെ പോയതിന്റെ പേരില്‍ വിരാട് നേരത്തേ ഏറെ പഴി കേട്ടിരുന്നു. ഇതിനോടുള്ള മധുര പ്രതികാരമായിരുന്നു ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെയുള്ള താരത്തിന്റെ ഈ സ്വെഞ്ചറി നേട്ടം. മുന്‍ നിര ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടിടത്ത് മധ്യനിരയെ കൂട്ടുപിടിച്ച് വിരാട് ഇന്ത്യയെ സുരക്ഷിതമായ സ്ഥാനത്തേക്ക് നയിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more