ഐ.പി.എല്ലില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇതിഹാസം വിരാട് കോഹ്ലി. ഐ.പി.എല്ലില്‍ 300 സിക്‌സുകള്‍ പൂര്‍ത്തിയാക്കിയാണ് കോഹ്ലി ചരിത്രമെഴുതിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്.
മത്സരത്തില്‍ 44 പന്തില്‍ 81 റണ്‍സ് നേടിയാണ് കോഹ്ലി തിളങ്ങിയത്. എട്ട് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്. ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ് വിരാട്.
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങള്‍, സിക്‌സുകളുടെ എണ്ണം
ക്രിസ് ഗെയ്ല്‍-357
രോഹിത് ശര്‍മ-310
വിരാട് കോഹ്ലി-303
എം.എസ് ധോണി-264
എ.ബി ഡിവില്ലിയേഴ്‌സ്-251
ഡേവിഡ് വാര്‍ണര്‍-236
സഞ്ജു സാംസണ്‍-234
ആന്ദ്രേ റസ്സല്‍-223
കെയ്റോണ്‍ പൊള്ളാര്‍ഡ്-223
കെ.എല്‍. രാഹുല്‍-218
ഇതിന് പുറമെ ഐ.പി.എല്ലില്‍ 800 ഫോറുകള്‍ പൂര്‍ത്തിയാക്കാനും കോഹ്ലിക്ക് സാധിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് കോഹ്ലി. മത്സരത്തില്‍ കോഹ്ലിക്ക് പുറമെ ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി. 27 പന്തില്‍ രണ്ട് ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളുമായി 55 റൺസാണ് പടിക്കൽ നേടിയത്.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 206 റണ്‍സാണ് അടിച്ചെടുത്തത്. ഗുജറാത്തിനായി സായ് സുദര്‍ശന്‍ സെഞ്ച്വറി നേടി തിളങ്ങി. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറുകളും അഞ്ച് സിക്സുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഐ.പി.എല്ലിലെ സായ് സുദര്‍ശന്റെ മൂന്നാം സെഞ്ച്വറിയാണിത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 34 റണ്‍സും ജോസ് ബട്‌ലര്‍ 25 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി.
ആർ.സി.ബി ബൗളിങ്ങില്‍ സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിക് സലാം എന്നിവര്‍ ഓരോ വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
Content Highlight: Virat Kohli set a new milestones in ipl