| Tuesday, 2nd December 2025, 1:58 pm

ഓരോ അഞ്ചര മത്സരത്തിലും സെഞ്ച്വറി; വീണ്ടും റെക്കോഡ് തിളക്കത്തില്‍ കിങ് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിന്റെ ത്രില്ലര്‍ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 332ന് പുറത്തായി.

വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം നേടിയത്. 120 പന്ത് നേരിട്ട താരം 135 റണ്‍സ് നേടി. താരത്തിന്റെ കരിയറിലെ 52ാം സെഞ്ച്വറി നേട്ടമാണ് റാഞ്ചിയുടെ മണ്ണില്‍ പിറവിയെടുത്തത്.

സെഞ്ച്വറി നേടിയ വിരാടിന്‍റെ ആഹ്ളാദം. Photo: BCCI/x,com

ഇതിനൊപ്പം ഒരു റെക്കോഡില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും വിരാടിന് സാധിച്ചു. ഏകദിനത്തിലെ ഇന്നിങ്‌സ് പെര്‍ സെഞ്ച്വറി ലിസ്റ്റിലാണ് വിരാട് ഒന്നാമതെത്തിയത്. 5.65 ആണ് താരത്തിന്റെ ഇന്നിങ്‌സ് പെര്‍ സെഞ്ച്വറി റേഷ്യോ, അതായത് ഓരോ 5.65 ഏകദിനം കളിക്കുമ്പോഴും വിരാട് ഒരു ഏകദിന സെഞ്ച്വറി നേടുന്നു.

വിരാട് കോഹ്ലി. Photo: BCCI/x,com

ഇന്നിങ്‌സ് പെര്‍ സെഞ്ച്വറി – ഏകദിനം

(താരം – ടീം – ഇന്നിങ്‌സ് – സെഞ്ച്വറി – ഇന്നിങ്‌സ് പെര്‍ സെഞ്ച്വറി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 294 – 52 – 5.65

ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 178 – 39 – 6.59

ബാബര്‍ അസം – പാകിസ്ഥാന്‍ – 137 – 20 – 6.85

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 159 – 22 – 7.23

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 159 – 22 – 7.23

ഷായ് ഹോപ്പ് – വെസ്റ്റ് ഇന്‍ഡീസ് – 143 – 19 – 7.53

രോഹിത് ശര്‍മ – ഇന്ത്യ – 269 – 33 – 8.15

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വറിക്ക് പിന്നാലെ മറ്റൊരു നേട്ടവും വിരാട് തന്റെ പേരില്‍ കുറിച്ചിരുന്നു. ഒരു ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികളെന്ന നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കാന്‍ വിരാടിന് സാധിച്ചു. ടെസ്റ്റില്‍ സച്ചിന്‍ നേടിയ 51 സെഞ്ച്വറിയുടെ റെക്കോഡാണ് പഴങ്കഥയായത്.

വിരാട് കോഹ്ലി. Photo: BCCI/x,com

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം

(താരം – ടീം – ഫോര്‍മാറ്റ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – ഏകദിനം – 52*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – ടെസ്റ്റ് – 51

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – ഏകദിനം – 49

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – ടെസ്റ്റ് – 45

റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – ടെസ്റ്റ് – 41

ജോ റൂട്ട് – ഇംഗ്ലണ്ട് – ടെസ്റ്റ് – 39

റാഞ്ചിയില്‍ വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ 1-0ന് മുമ്പിലാണ് ആതിഥേയര്‍. നാളെയാണ് രണ്ടാം മത്സരം. റായ്പൂരാണ് വേദി. ഈ മത്സരത്തില്‍ വിജയിച്ച് മൂന്നാം ഏകദിനത്തിന് മുമ്പ് തന്നെ പരമ്പര സ്വന്തമാക്കാനാകും ഇന്ത്യ ശ്രമിക്കുക. അതേസമയം, പരമ്പര കൈവിട്ടുപോകാതിരിക്കാന്‍ പ്രോട്ടിസായിന് വിജയം അനിവാര്യമാണ്.

Content highlight: Virat Kohli scores an ODI century in every 5.65 matches

We use cookies to give you the best possible experience. Learn more