വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന് കളമൊരുങ്ങുകയാണ്. മൂന്ന് ഏകദിനവും അഞ്ച് ടി-20യുമാണ് കരീബിയന്‍ കരുത്തര്‍ ഇന്ത്യയിലെത്തി കളിക്കുക. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം.
സെപ്റ്റംബര്‍ 27നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഭാഗമാണ്. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്ന പശ്ചാതലത്തില്‍ കൂടിയാണ് ഇരുവരും സ്‌ക്വാഡിന്റെ ഭാഗമായത് എന്നതും ശ്രദ്ധേയമാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇരുവരുടെയും റെക്കോഡ് മികച്ചതാണ്, പ്രത്യേകിച്ച് വിരാടിന്റേത്. ഏകദിന ഫോര്‍മാറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നിരവധി റെക്കോഡുകളും വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.
ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് ഇതില്‍ ആദ്യം. ലിസ്റ്റില്‍ രണ്ടാമതുള്ള പാക് ഇതിഹാസം ജാവേദ് മിയാന്‍ദാദിനേക്കാള്‍ കാതങ്ങള്‍ മുമ്പിലാണ് വിരാട്.
വിരാട് കോഹ്‌ലി. Photo: BCCI/x.com
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ശരാശരി)
വിരാട് കോഹ്‌ലി – ഇന്ത്യ – 2261 (66.5)
ജാവേദ് മിയാന്‍ദാദ് – പാകിസ്ഥാന്‍ – 1930 (33.9)
മാര്‍ക് വോ – ഓസ്‌ട്രേലിയ – 1708 (39.7)
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 1666 (50.5)
റമീസ് രാജ – പാകിസ്ഥാന്‍ – 1624 (32.5)
ഇതിന് പുറമെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരവും ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരവും വിരാട് തന്നെയാണ്.
വിരാട് കോഹ്‌ലി. Photo: BCCI/x.com
(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 9
ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 5
ബാബര്‍ അസം – പാകിസ്ഥാന്‍ – 5
എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 5
ഹെര്‍ഷല്‍ ഗിബ്‌സ് – സൗത്ത് ആഫ്രിക്ക – 5
ജോ റൂട്ട് – ഇംഗ്ലണ്ട് – 5
(താരം – ടീം – എത്ര തവണ പുരസ്‌കാര നേട്ടം എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 13
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 9
എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 7
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 7
വിരാട് കോഹ്‌ലി. Photo: BCCI/x.com
വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലും വിരാടിനെ കാത്ത് ഒട്ടനേകം റെക്കോഡുകള്‍ കാത്തിരിക്കുന്നുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ്, ഹോം കണ്ടീഷനില്‍ ഏറ്റവുമധികം ഏകദിന റണ്‍സ്, മൂന്നാം നമ്പറില്‍ 13,000 റണ്‍സ് തുടങ്ങി എണ്ണമറ്റ റെക്കോഡുകള്‍ നേടാന്‍ വിരാടിന് അവസരമുണ്ട്. വിരാട് ആ റെക്കോഡുകളിലെത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Virat Kohli’s ODI record against West Indies