സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. നിലവില്‍ ഒരു വിക്കറ്റിന് 153 റണ്‍സെടുത്തിട്ടുണ്ട്. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമാണ് ആതിഥേയര്‍ക്ക് കരുത്ത് പകരുന്നത്.
മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബാറ്റിങ്ങിനെത്തിയ ആതിഥേയര്‍ക്ക് തുടക്കം താനെ വിക്കറ്റ് നഷ്ടമായിരുന്നു.
സ്‌കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ യശസ്വി ജെസിസ്വാള്‍ മടങ്ങി. നന്ദ്രെ ബര്‍ഗറിന് വിക്കറ്റ് നല്‍കിയാണ് ജെയ്സ്വാള്‍ തിരികെ നടന്നത്. 16 പന്തില്‍ 18 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
സൗത്ത് ആഫ്രിക്കക്കെതിരെ ബാറ്റ് ചെയ്യുന്ന വിരാട് കോഹ്‌ലി Photo: BCCI/x.com
പിന്നെലെയാണ് കോഹ്ലിയും രോഹിത്തും ഒരുമിച്ചത്. ഇരുവരും ചേര്‍ന്ന് 128 റണ്‍സ് ചേര്‍ത്തു. നിലവില്‍ ഇരുവരും അര്‍ധ സെഞ്ച്വറി നേടിയാണ് ബാറ്റിങ് നടത്തുന്നത്.
18ാം ഓവറില്‍ കോഹ്‌ലി ഫിഫ്റ്റി പൂര്‍ത്തീകരിച്ചപ്പോള്‍ അടുത്ത ഓവറില്‍ രോഹിത്തും 50 റണ്‍സിലെത്തി. നിലവില്‍ കോഹ്‌ലി 57 പന്തില്‍ 65 റണ്‍സും രോഹിത് 47 പന്തില്‍ 56 റണ്‍സുമാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്.
സൗത്ത് ആഫ്രിക്കക്കെതിരെ ബാറ്റ് ചെയ്യുന്ന രോഹിത് ശർമ Photo: BCCI/x.com
രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍.രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ
റിയാന്‍ റിക്കില്‍ട്ടന്‍, ക്വിന്റണ്‍ ഡി കോക്ക്(വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം, മാത്യൂ ബ്രീറ്റ്‌സ്‌കി, ടോണി ഡി സോര്‍സി, ഡെവാൾഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, പ്രെനെലന്‍ സുബ്രയെന്‍, നന്ദ്രെ ബര്‍ഗര്‍, ഒട്ട്‌നില്‍ ബര്‍ട്ട്മാന്‍
Content Highlight: Virat Kohli and Rohit Sharma scored fifty against South Africa in first ODI