ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന രണ്ടാം മത്സരം നാളെ (ശനി) നടക്കാനിരിക്കുകയാണ്. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
മത്സരത്തില്‍ ഏവരും കാത്തിരിക്കുന്നത് സൂപ്പര്‍ താരമായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും പ്രകടനങ്ങള്‍ക്കാണ്. കഴിഞ്ഞ മത്സരത്തില്‍ പൂജ്യം റണ്‍സിനായിരുന്നു രോഹിത് മടങ്ങിയത്. എന്നാല്‍ വിരാട് കോഹ്ലി 74 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.
വരും മത്സരത്തില്‍ വെറും ഒരു റണ്‍സ് നേടിയാന്‍ സാധിച്ചാല്‍ വിരാടിന് ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്.
ന്യൂസിലാന്‍ഡിനെതിര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് വിരാടിനുള്ള അവസരം. ഓസ്ട്രേലിയന്‍ ഇതിഹാസം സാക്ഷാല്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡ് മറികടന്ന് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്ക് വാഴാനാണ് കിങ്ങിന് സാധിക്കുക. നിലവില്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്താണ് ഇരുവരും.
(താരം, ടീം, റണ്‍സ് എന്ന ക്രമത്തില്‍)
റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 1,971 (50 ഇന്നിങ്സ്)
വിരാട് കോഹ്ലി – ഇന്ത്യ – 1,971 (37)
സച്ചിന് ടെണ്ടുല്‍ക്കര്‍ – ഇന്ത്യ – 1,750 (41)
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 1,568 (45)
സനത് ജയസൂര്യ – ശ്രീലങ്ക – 1,519 (45)
ന്യൂസിലാന്‍ഡിനെതിരെയുള്ള അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഓക്ലാന്‍ഡിലെ ഈഡന് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ കിവീസിനെ 185ന് ഇന്ത്യ ഓള് ഔട്ട് ആക്കിയിരുന്നു.
മഴ വില്ലനായപ്പോള്‍ വിജയ ലക്ഷ്യം 32 ഓവറില്‍ 143 റണ്‍സായി ചുരുക്കുകയും 22.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയുമായിരുന്നു.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, ഇഷാന് കിഷന്, മുഹമ്മദ് സിറാജ്, ആഖിബ് നബി, കുല്‍ദീപ് യാദവ്.
ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, തിലക് വര്‍മ, ഇഷാന് കിഷന്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.
Content Highlight: Virat Kohli Need One Runs To Create Wonderful Record Against New Zealand