ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ഇന്ന് (ജനുവരി 18) ഇന്‍ഡോറിലാണ് ഈ മത്സരം അരങ്ങേറുക. നിലവില്‍ ഇന്ത്യയും കിവികളും പരമ്പരയില്‍ 1 – 1 എന്ന നിലയിലാണ്.
മത്സരത്തില്‍ ഏവരുടേയും ശ്രദ്ധാ കേന്ദ്രം സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമാണ്. കളത്തിലിറങ്ങുമ്പോള്‍ ഇരുവരും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മിന്നും പ്രകടനം നടത്തിയാല്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു വെടിക്കെട്ട് റെക്കോഡാണ്. ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് കിങ്ങിന് സാധിക്കുക.
വിരാട് കോഹ്ലി
ഈ നേട്ടത്തില്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിനൊപ്പമാണ് വിരാട്. നിര്‍ണായക മത്സരത്തില്‍ സെഞ്ച്വറി നേടിയാല്‍ വിരാടിന് പോണ്ടിങ്ങിനെ വെട്ടാനും അവസരമുണ്ട്.
റിക്കി പോണ്ടിങ് – 50 – 1971 – 6
വിരാട് കോഹ്‌ലി – 35 – 1773 – 6
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 41 – 1750 – 5
സനത് ജയസൂര്യ – 45 – 1519 – 5
അതേസമയം ന്യൂസിലാന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു കിവീസ് വിജയം ഉറപ്പിച്ചത്. മത്സരത്തില്‍ 23 റണ്‍സിനായിരുന്നു വിരാട് മടങ്ങിയത്. ഒന്നാം മത്സരത്തില്‍ വിരാട് നേടിയ 93 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ മാത്രം കളിക്കുന്ന വിരാട് 298 ഇന്നിങ്‌സില്‍ നിന്ന് 14673 റണ്‍സാണ് സ്വന്തമാക്കിയത്. 53 സെഞ്ച്വറികളാണ് താരം ഫോര്‍മാറ്റില്‍ നേടിയത്.
Content Highlight: Virat Kohli Need One Century In ODI Against New Zealand For Great Record