| Saturday, 3rd October 2026, 4:08 pm

നാണക്കേടിന്റെ ചരിത്രത്തില്‍ രണ്ടാമനായി കിങ്; നേട്ടങ്ങള്‍ കൊയ്യുന്നതിനിടയില്‍ ഇങ്ങനെയൊന്ന് വേണ്ടായിരുന്നു!

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ 19 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് ഇന്ത്യ നേടിയത്. ബാറ്റിങ്ങിന്റെ തുടക്കത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് തുടക്കത്തില്‍ തന്നെ നേരിടേണ്ടി വന്നിരിക്കുന്നത്.

മൂന്നാം ഓവറിനെത്തിയ വിന്‍ഡീസ് പേസര്‍ ജെയ്ഡന്‍ സീല്‍സാണ് ഇന്ത്യയുടെ ആദ്യ ചോര വീഴ്ത്തിയത്. ആറ് പന്തുകള്‍ നേരിട്ട് ഒരു റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തന്നെയായിരുന്ന ആദ്യ ഇര. മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്ലിയെ ഗോള്‍ഡന്‍ ഡക്കില്‍ തളച്ചാണ് സീല്‍സ് ഡബിള്‍ സ്ട്രൈക്ക് നടത്തിയത്. ബൗള്‍ഡായാണ് വിരാട് കൂടാരത്തിലേക്ക് മടങ്ങിയത്.

ഇതോടെ ഒരു മോശം റെക്കോഡും വിരാടിന്റെ തലയില്‍ വീണിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഡക്കാവുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് വിരാട്. ക്രിക്കറ്റില്‍ വമ്പന്‍ റെക്കോഡുകള്‍ നേടുന്നതിനിടയിലാണ് കല്ലുകടി പോലെ മോശം റെക്കോഡിലും വിരാട് ചെന്നെത്തിയിരിക്കുന്നത്. നേരത്തെ ഏകദിനത്തില്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന് ശേഷം 15000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാന്‍ വിരാടിന് സാധിച്ചിരുന്നു.

വിരാട് കോഹ്‌ലി-Photo: Indian Cricket Team/Facebook.com

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഡക്കാവുന്ന ഇന്ത്യന്‍ താരങ്ങള്‍

സഹീര്‍ ഖാന്‍ – 43

വിരാട് കോഹ്‌ലി – 41*

ഇശാന്ത് ശര്‍മ – 40

ഹര്‍ഭജന്‍ സിങ് – 37

ജസ്പ്രീത് ബുംറ – 37

അനില്‍ കുംബ്ലെ – 35

രോഹിത് ശര്‍മ – 34

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 34

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് സൂപ്പര്‍ താരം രോഹിത് ശര്‍മയും ഋതുരാജ് ഗെയ്ക്വാദുമാണ്. രോഹിത് 63 പന്തില്‍ 59 റണ്‍സും ഗെയ്ക്വാദ് 44 പന്തില്‍ നിന്ന് 33 റണ്‍സുമാണ് നേടിയത്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, അന്‍ഷുല്‍ കാംബോജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ജോണ്‍ ക്യാംപ്‌ബെല്‍, ജുവല്‍ ആന്‍ഡ്രൂ, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പര്‍), അമീര്‍ ജാംഗൂ, ഷെര്‍ഫെയ്ന്‍ റൂദര്‍ഫോര്‍ഡ്, കീമോ പോള്‍, മാത്യു ഫോര്‍ഡ്, അല്‍സാരി ജോസഫ്, ഗുടകേഷ് മോട്ടി, ജെയ്ഡന്‍ സീല്‍സ്, വിറ്റല്‍ ലോവ്‌സ്

Content Highlight: Virat Kohli In Unwanted Record List

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more