| Friday, 20th March 2026, 10:37 pm

ഐ.പി.എല്ലില്‍ സ്വന്തം റെക്കോഡ് തിരുത്തിയെഴുതാന്‍ കിങ്

ശ്രീരാഗ് പാറക്കല്‍

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

മത്സരത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രം ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയായിരിക്കും. ഐ.പി.എല്ലിന്റെ 19ാം സീസണില്‍ വിരാടിന്റെ പ്രകടനം കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

2025ലെ ഫൈനലില്‍ പഞ്ചാബിനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കുമ്പോള്‍ പല റെക്കോഡുകളും വിരാട് സ്വന്തമാക്കിയിരുന്നു. മാത്രമല്ല സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകാനും വിരാട് കോഹ്‌ലിക്ക് സാധിച്ചിരുന്നു.

ഇതോടെ വരും സീസണിലും വിരാട് ഒരു തകര്‍പ്പന്‍ റെക്കോഡില്‍ മുന്നേറുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ 600+ റണ്‍സ് നേടിയ താരം എന്ന നേട്ടത്തിലാണ് വിരാടിന്റെ കുതിപ്പ്. 2026ലും വിരാട് തന്റെ തന്നെ റെക്കോഡ് മറികടക്കുമോ എന്നാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ 600+ റണ്‍സ് നേടിയ താരം, എണ്ണം

വിരാട് കോഹ്‌ലി – 6*

കെ.എല്‍. രാഹുല്‍ – 4

ക്രിസ് ഗെയ്ല്‍ – 3

ഡേവിഡ് വാര്‍ണര്‍ – 3

കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 657 റണ്‍സാണ് വിരാട് നേടിയത്. മാത്രമല്ല 73* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 65.18 എന്ന ആവറേജ് 167.91 എന്ന് സ്‌ട്രൈക്ക് റേറ്റും കിങ് നേടി. എട്ട് അര്‍ധ സെഞ്ച്വറികളാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്.

മാത്രമല്ല ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിരാട് പതിനെട്ടാം സീസണ്‍ അവസാനിപ്പിക്കുന്നത്.

2008ല്‍ ആര്‍.സി.ബിയില്‍ അരങ്ങേറ്റം നടത്തിയ വിരാട് പിന്നീടുള്ള 259 ഇന്നിങ്‌സില്‍ നിന്നും 8661 റണ്‍സ് ആണ് നേടിയത്. 113* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഐ.പി.എല്‍ ചരിത്രത്തില്‍ താരം രേഖപ്പെടുത്തി. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനം രോഹിത് ശര്‍മയ്ക്കാണ്. ഐ.പി.എല്ലില്‍ ഇതുവരെ 267 ഇന്നിങ്‌സില്‍ നിന്നും 7046 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.

Content Highlight: Virat Kohli In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more