| Saturday, 6th December 2025, 10:46 pm

പരമ്പരയിലുടനീളം പ്രോട്ടിയാസിനെ തല്ലിത്തകര്‍ത്ത 'ഒരേയൊരു കിങ്'; തൂക്കിയടിച്ചത് ഇടിവെട്ട് റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരമ്പരയില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സീരീസ് ഡിസൈഡറില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യം 39.5 ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണറായ യശസ്വി ജെയ്‌സ്വാള്‍ കാഴ്ചവെച്ചത്. ഏകദിനത്തില്‍ കന്നി സെഞ്ച്വറി നേടിയാണ് താരം തകര്‍ത്താടിയത്. 121 പന്തില്‍ 12 ഫോറും 2 സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 116 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.

ജെയ്‌സ്വാളിന് പുറമെ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വെടിക്കെട്ട് പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. 73 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടെ 75 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. വിരാട് 45 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 65 റണ്‍സും നേടി.

പ്രോട്ടിയാസിനെതിരായ മൂന്ന് മത്സരത്തിലും മിന്നും പ്രകടനമാണ് വിരാട് കോഹ്‌ലി കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ 12 പന്തില്‍ 135 റണ്‍സും രണ്ടാം മത്സരത്തില്‍ 93 പന്തില്‍ 102 റണ്‍സും താരം നേടിയിരുന്നു. മാത്രമല്ല പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും വിരാടിനെയായിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും വിരാടിന് സാധിച്ചിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി സീരീസ് നേടുന്ന താരമായി തുടരാനാണ് വിരാടിന് സാധിച്ചത്. 22 അവാര്‍ഡുകളാണ് താരത്തിന് ലഭിച്ചത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി സീരീസ് നേടുന്ന താരം

വിരാട് കോഹ്‌ലി – 22

സച്ചന്‍ ടെന്‍ഡുല്‍ക്കര്‍ – 20

ഷക്കീബ് അല്‍ ഹസന്‍ – 17

ജാക്വസ് കാലിസ് – 15

രാഹുല്‍ ദ്രാവിഡ് – 13

സനത് ജയസൂര്യ – 13

മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ്. 89 പന്തില്‍ നിന്ന് ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 106 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ 23ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു. പ്രസിദ്ധ് കൃഷ്ണയാണ് താരത്തെ പുറത്താക്കിയത്.

ഡി കോക്കിന് പുറമെ ടീമിന് വേണ്ടി 67 പന്തില്‍ 48 റണ്‍സ് നേടി ക്യാപ്റ്റന്‍ തെംബ ബാവുമ മിന്നും പ്രകടനം കാഴ്ചവെച്ചു. ഡെവാള്‍ഡ് ബ്രെവിസ് 29 റണ്‍സ് നേടിയപ്പോള്‍ കേശവ് മഹാരാജ് 20* റണ്‍സുമായി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയുമാണ്. ഇരുവരും നാല് വിക്കറ്റാണ് വിഴ്ത്തിയത്. അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

Content Highlight: Virat Kohli In Great Record Achievement

We use cookies to give you the best possible experience. Learn more