| Tuesday, 17th March 2026, 11:06 pm

കിങ്ങിന്റെ വരവ് ഒരൊന്നൊന്നര വരവാണ്! ഐ.പി.എല്ലില്‍ ഇയാളുടെ ഡോമിനേഷന്‍ ചെറുതൊന്നുമല്ല... കയ്യിലുള്ളത് വെടിച്ചില്ല് നേട്ടം

ശ്രീരാഗ് പാറക്കല്‍

ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് മാര്‍ച്ച് 28ന് ആരംഭിക്കുന്ന ഐ.പി.എല്‍ പൂരത്തിനാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

മത്സരത്തില്‍ ഏവരുടേയും ശ്രദ്ധാകേന്ദ്രം ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയായിരിക്കും. ഐ.പി.എല്ലിന്റെ 19ാം സീസണില്‍ വിരാടിന്റെ പ്രകടനം കാണാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഹൈദരാബാദിനെതിരായ മത്സരത്തിനായി കളത്തിലിറങ്ങുമ്പോള്‍ വിരാടിന്റെ ഒരു റെക്കോഡും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്.

ഐ.പി.എല്ലിലെ ഓരോ ടീമുകള്‍ക്കെതിരെയും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ് വിരാട് കോഹ്‌ലി. നിലവില്‍ ഐ.പി.എല്ലില്‍ അഞ്ച് ടീമുകള്‍ക്കെതിരെയും വിരാട് കോഹ്‌ലിയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ദല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കെതിരെയാണ് വിരാട് റണ്‍സ് അടിച്ചു കൂട്ടിയത്.

ഐ.പി.എല്ലിലെ ഓരോ ടീമുകള്‍ക്കെതിരെയും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് – വിരാട് കോഹ്‌ലി – 1146

ദല്‍ഹി ക്യാപിറ്റല്‍സ് – വിരാട് കോഹ്‌ലി – 1130

ഗുജറാത്ത് ടൈറ്റന്‍സ് – വിരാട് കോഹ്‌ലി – 351

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഡേവിഡ് വാര്‍ണര്‍ – 1093

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ശുഭ്മന്‍ ഗില്‍ – 271

മുംബൈ ഇന്ത്യന്‍സ് – കെ.എല്‍. രാഹുല്‍ – 976

പഞ്ചാബ് കിങ്‌സ് – വിരാട് കോഹ്‌ലി – 1159

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – എം.എസ്. ധോണി – 906

രാജസ്ഥാന്‍ റോയല്‍സ് – വിരാട് കോഹ്‌ലി – 896

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – സഞ്ജു സാംസണ്‍ – 867

ഐ.പി.എല്ലില്‍ ആര്‍.സി.ബിക്ക് വേണ്ടി 259 ഇന്നിങ്‌സില്‍ കളിച്ച വിരാട് 8661 റണ്‍സാണ് അടിച്ചെടുത്തത്. ടൂര്‍ണമെന്റില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. 113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 39.5 എന്ന എക്കോണമിയിലും 132.9 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ടൂര്‍ണമെന്റില്‍ എട്ട് സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.

Content Highlight: Virat Kohli Have Great Record In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more