ഏകദിന ഫോര്‍മാറ്റില്‍ 15,000 റണ്‍സ് പൂര്‍ത്തിയാക്കി വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ 59 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് വിരാട് ഈ റെക്കോഡ് സ്വന്തമാക്കിയത്.
കരിയറിലെ 303 ഇന്നിങ്‌സിലാണ് വിരാട് ഈ മാജിക്കല്‍ നമ്പറിലെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഏകദിനത്തില്‍ 15,000 റണ്‍സ് നേടുന്ന ആദ്യ താരമാണ് വിരാട്.
സച്ചിന് മാത്രമുണ്ടായിരുന്ന ഈ റെക്കോഡിലേക്ക് അദ്ദേഹത്തെയും മറികടന്നായിരുന്നു വിരാടിന്റെ കുതിപ്പ്. ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് വിരാട് ചെന്നെത്തിയത്.
തന്റെ കരിയറിലെ 377ാം ഇന്നിങ്‌സിലാണ് സച്ചിന്‍ 15,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയത്. തന്റെ 376ാം ഇന്നിങ്‌സില്‍ പോലും 15,000 റണ്‍സ് പൂര്‍ത്തിയാക്കിയാല്‍ ഏറ്റവും വേഗത്തില്‍ 15,000 ഒ.ഡി.ഐ റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കാമെന്നിരിക്കെ 73 ഇന്നിങ്‌സുകള്‍ മുമ്പ് തന്നെ വിരാട് ഈ നേട്ടത്തിലെത്തിയിരിക്കുകയാണ്.
ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും ഏറ്റവുമധികം ഏകദിന റണ്‍സെന്ന സച്ചിന്റെ നേട്ടത്തിനടത്തെത്താന്‍ പോലും നിലവില്‍ വിരാടിന് സാധിച്ചിട്ടില്ല. 49 സെഞ്ച്വറിയും 96 അര്‍ധ സെഞ്ച്വറിയുമടക്കം ഏകദിനത്തില്‍ 18,426 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.
അതേസമയം, വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആതിഥേയര്‍ 30 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 196 എന്ന നിലയിലാണ്. 50 പന്തില്‍ 66 റണ്‍സുമായി വിരാടും 95 പന്തില്‍ 97 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് നേടിയത്.
ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്സിന്റെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 108 പന്ത് നേരിട്ട് 12 ഫോറിന്റെ അകമ്പടിയോടെ 101 റണ്‍സാണ് ഗ്രീവ്സ് സ്വന്തമാക്കിയത്.
സെഞ്ച്വറിക്ക് പുറമെ ജോണ്‍ കാംബെല്ലിനെ ഒപ്പം കൂട്ടി ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താനും ഗ്രീവ്സിന് സാധിച്ചിരുന്നു. 135 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 60 പന്തില്‍ 62 റണ്‍സായിരുന്നു കാംബെല്ലിന്റെ സമ്പാദ്യം.
അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ആമിര്‍ ജാംഗുവും തിളങ്ങി. 43 പന്ത് നേരിട്ട് പുറത്താകാതെ 58 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. പത്ത് ഓവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമര്‍ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Virat Kohli becomes the fastest player to complete 15,000 runs in ODIs.