ക്രിക്കറ്റ് ഐ.പി.എല്ലിന്റെ ആവേശപ്പോരിലേക്ക് കടക്കുകയാണ്. 2026 സീസണിന് കൊടിയേറാന്‍ ഇനി മൂന്ന് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും(എസ്. ആര്‍. എച്ച്) തമ്മിലുള്ള മത്സരമാണ് 19ാം സീസണിന് തുടക്കമാകുന്നത്.
പുതിയ സീസണിന് തുടക്കമാകുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരാളാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ടി – 20 ലോകകപ്പില്‍ താരം നടത്തിയ തകര്‍പ്പന്‍ പ്രകടനം മാത്രമല്ല അതിന് കാരണം. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈയിലേക്കുള്ള കൂടുമാറ്റവും ആരാധകരുടെ ചേട്ടനെ ശ്രദ്ധ കേന്ദ്രമാക്കുന്നുണ്ട്.
സഞ്ജു സാംസൺ. Photo: Johns/x.com
ടി – 20 ലോകകപ്പില്‍ സഞ്ജു നടത്തിയ പ്രകടനം തുടരുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പുതിയ ടീമില്‍ താരം ഏത് റോളില്‍ എത്തുമെന്ന് അറിയില്ലെങ്കിലും സഞ്ജുവിന്റെ സി. എസ്. കെ അരങ്ങേറ്റം ഇപ്പോള്‍ തന്നെ വലിയ ആവേശം ഉണര്‍ത്തുന്നുണ്ട്.
അതിനാല്‍ തന്നെ സഞ്ജുവിന്റെ പല റെക്കോഡുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. അതില്‍ ഒന്നാണ് ഐ. പി. എല്ലില്‍ 200+ ടീം ടോട്ടല്‍ പിറന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ എന്ന നേട്ടം.
ഈ ലിസ്റ്റില്‍ ഒന്നാമന്‍ ഐ.പി.എല്ലിലെ എക്കാലത്തെയും റണ്‍വേട്ടക്കാരില്‍ ഒന്നാമനായ വിരാട് കോഹ്‌ലിയാണ്. ടീം 200 റണ്‍സിന് മുകളില്‍ അടിച്ച മത്സരങ്ങളില്‍ കിങ്ങിന് 1655 റണ്‍സാണുള്ളത്.
വിരാട് കോഹ്‌ലി.
വിരാടിന്റെ തൊട്ട് പിന്നില്‍ രണ്ടാമനായി തന്നെ സഞ്ജുവുമുണ്ട്. താരത്തിന് 1134 റണ്‍സാണുള്ളത്. ഐ.പി.എല്ലില്‍ 4704 റണ്‍സ് മാത്രം നേടിയ മലയാളി വിക്കറ്റ് കീപ്പര്‍ അതില്‍ 24 ശതമാനത്തിനടുത്ത് 200 + സ്‌കോറുള്ള മത്സരങ്ങളിലാണ് നേടിയത് എന്നതാണ് ശ്രദ്ധേയം.
വിരാട് കോഹ്‌ലി – 1655
സഞ്ജു സാംസണ്‍ – 1134
ജോസ് ബട്‌ലര്‍ – 1102
ഡേവിഡ് വാര്‍ണര്‍ – 1010
ക്രിസ് ഗെയ്ല്‍ – 1000
ശുഭ്മന്‍ ഗില്‍ – 952
Content Highlight: Virat Kohli and Sanju Samson are in first two place in Most IPL Runs in 200+ Team Totals