| Wednesday, 18th October 2017, 4:59 pm

'ബൗളര്‍മാരെ വരെ ഡാന്‍സ് കളിപ്പിക്കുന്നു പിന്നെയാണോ!'; നിലയ്ക്കാത്ത കയ്യടികള്‍ക്കു നടുവില്‍ ആമിറിന്റെയും വിരാടിന്റേയും അടിപൊളി ഡാന്‍സ്, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ക്രിക്കറ്റില്‍ മാത്രമല്ല ഫുട്‌ബോളിലും തന്റെ കഴിവ് കഴിഞ്ഞ ദിവസം തെളിയിച്ചിരുന്നു. ഇപ്പോഴിതാ നൃത്തതിലും താന്‍ ഒട്ടും മോശമല്ലെന്ന് കാണിച്ചു തരികയാണ് വിരാട് കോഹ്‌ലി. അതും സാക്ഷാന്‍ ആമിര്‍ ഖാനൊപ്പം.

സീ ടിവിയിലെ ദിവാലി സ്‌പെഷ്യല്‍ ചാറ്റ് ഷോയിലായിരുന്നു രസകരമായ നിമിഷങ്ങള്‍ അരങ്ങേറിയത്. ആമിറിന്റെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായ രംഗ് ദേ ബസന്ദിയിലെ ഗാനത്തിനൊത്തായിരുന്നു ഇന്ത്യന്‍ നായകന്റെ നൃത്തം. വിരാടിന്റെ നൃത്തത്തില്‍ ആവേശം കൊണ്ട് ആമിറും താരത്തിനൊപ്പം ചേരുകയായിരുന്നു.

ആമിറിനും വിരാടിനുമൊപ്പം പരിപാടിയുടെ അവതാരകനായ അപാര്‍ശക്തി ഖുറാനയും ചുവടുകള്‍ വെച്ചതും കൗതുകമായി. നിലയ്ക്കാത്ത കയ്യടിയോടെയാണ് കാണികള്‍ കോഹ്‌ലിയുടെ നൃത്തത്തെ സ്വീകരിച്ചത്. നേരത്തെ ഇതേ പരിപാടിയിലെ വിരാടിന്റെ വാക്കുകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.


Also Read: രാത്രിയില്‍ റോഡരികില്‍ പതിയിരുന്ന ശത്രുവിനെ ലൈവിലൂടെ പുറത്തെത്തിച്ച് പാര്‍വതി; അധികൃതരെത്തുന്നതുവരെ അപായ സൂചനയുമായി താരം റോഡില്‍; വീഡിയോ


കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയെ കുറിച്ചുള്ള വിരാടിന്റെ വെളിപ്പെടുത്തലുകളുടെ പേരിലായിരുന്നു ആദ്യം പരിപാടി വാര്‍ത്തകളില്‍ ഇടം നേടിയത്. പിന്നാലെ അനുഷ്‌കയ്ക്ക് വിരാട് നല്‍കിയിരിക്കുന്ന ഓമന പേരും പരിപാടിയിലൂടെ ആരാധക ലോകം അറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പരിപാടിയുടെ പൂര്‍ണ്ണരൂപം സീ ടിവി സംപ്രേക്ഷണം ചെയ്തത്.

അതേസമയം, ഓസ്‌ട്രേലിയക്കെതിരായ ആധികാരിക പരമ്പര വിജയത്തിന് ശേഷം ന്യൂസിലാന്റിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് വിരാടും കൂട്ടരും. അടുത്ത ആഴ്ച്ചയാണ് പരമ്പര ആരംഭിക്കുക. ആമിറാണെങ്കില്‍ പുതിയ ചിത്രമായ സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ തിരക്കിലാണ്. പ്രീമയര്‍ ഷോ കണ്ടവരെല്ലാം ചിത്രത്തിന് മികച്ച അഭിപ്രായമാണ് നല്‍കിയിരിക്കുന്നത്.

https://www.instagram.com/p/BaQ1y-Shqxl/

Latest Stories

We use cookies to give you the best possible experience. Learn more